ടി.പി കേസിൽ ശിക്ഷ ഇളവിന് ശ്രമം: വീണ്ടും തെളിയുന്നത് സി.പി.എമ്മിന്‍റെ പങ്ക്

കോ​ഴി​ക്കോ​ട്: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ​യി​ൽ ഇ​ള​വു​ല​ഭി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മം ന​ട​ത്തി​യ​തോ​ടെ വീ​ണ്ടും ച​ർ​ച്ച​യാ​യ​ത് കേ​സി​ൽ സി.​പി.​എ​മ്മി​ന്റെ പ​ങ്ക്. ദീ​ർ​ഘ​കാ​ലം ത​ട​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​റി​ന്റെ വി​വേ​ച​നാ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം ടി.​പി കേ​സ് പ്ര​തി​ക​ളാ​യ ടി.​കെ. ര​ജീ​ഷ്, മു​ഹ​മ്മ​ദ് ഷാ​ഫി, അ​ണ്ണ​ൻ സി​ജി​ത്ത് എ​ന്നി​വ​ർ​ക്ക് ശി​ക്ഷ ഇ​ള​വ് ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് പൊ​ലീ​സ് റി​പ്പോ​ർ​ട്ട് തേ​ടി​​യ​തോ​ടെ, വി​വാ​ദ​വും പ്ര​തി​ഷേ​ധ​വു​മു​യ​രു​ക​യും നീ​ക്ക​ത്തി​ൽ​നി​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ താ​ൽ​ക്കാ​ലി​ക​മാ​യി പി​ൻ​വാ​ങ്ങു​ക​യും ചെ​യ്തെ​ങ്കി​ലും പാ​ർ​ട്ടി​യെ​യും സ​ർ​ക്കാ​റി​നെ​യും വീ​ണ്ടും ക​രി​നി​ഴ​ലി​ലാ​ക്കു​ന്ന​താ​യി ന​ട​പ​ടി​ക​ൾ. ടി.​പി വ​ധ​ത്തി​ൽ പാ​ർ​ട്ടി​ക്ക് പ​ങ്കി​ല്ലെ​ന്നാ​ണ് ​കൊ​ല​പാ​ത​ക​മു​ണ്ടാ​യ നാ​ൾ​മു​ത​ൽ സി.​പി.​എം ആ​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ ​പ്ര​തി​ക​ൾ​ക്കാ​യി പാ​ർ​ട്ടി​യും സ​ർ​ക്കാ​റും എ​ന്തി​നാ​ണ് അ​ന​ർ​ഹ​മാ​യി ഒ​ത്താ​ശ ചെ​യ്യു​ന്ന​തെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന​ട​ക്കം ഉ​യ​രു​ന്ന ചോ​ദ്യം.

കൊ​ടി സു​നി അ​ട​ക്കം പ്ര​തി​ക​ൾ ജ​യി​ലി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​നും ജ​യി​ൽ വാ​ർ​ഡ​ന്മാ​രെ ആ​ക്ര​മി​ച്ച​തി​നും ജ​യി​ലി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​നും സ്വ​ർ​ണ​ക്ക​ട​ത്തും ക്വ​ട്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​വും ആ​സൂ​ത്ര​ണം ചെ​യ്ത​തി​നും പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​വ​യി​ലൊ​ന്നും ​അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​യി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല പ്ര​തി​ക​ളെ നി​ല​വി​ലെ ജ​യി​ലി​ൽ​നി​ന്ന് മാ​റ്റി കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​ണ് പ​തി​വു​രീ​തി. പ്ര​തി​ക​ളെ ജ​യി​ലു​ക​ളി​ൽ​നി​ന്ന് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ ‘വി.​ഐ.​പി പ​രി​ഗ​ണ​ന’ ന​ൽ​കു​ന്ന​തും വ​ലി​യ ച​ർ​ച്ച​യാ​ണ്.

പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ഇ​ള​വി​ന് ശ്ര​മം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, ടി.​പി​യെ കൊ​ല്ലി​ച്ച​താ​രെ​ന്ന സ​ത്യം പ്ര​തി​ക​ൾ വി​ളി​ച്ചു​പ​റ​യാ​തി​രി​ക്കാ​നാ​ണ് പാ​ർ​ട്ടി തു​ട​ർ പ​രോ​ൾ അ​ട​ക്കം ഓ​ഫ​റു​ക​ൾ ന​ൽ​കു​ന്ന​തെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്. വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ 1.14 ല​ക്ഷം വോ​ട്ടി​ന് കെ.​കെ. ശൈ​ല​ജ തോ​റ്റ​തി​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് ടി.​പി വ​ധ​ത്തി​ന്റെ ‘പാ​പ​ഭാ​ര​ത്തി​ൽ’​നി​ന്ന് പാ​ർ​ട്ടി​ക്ക് മോ​ച​നം ല​ഭി​ക്കാ​ത്ത​താ​ണെ​ന്നാ​ണ് വ​ലി​യൊ​രു​വി​ഭാ​ഗം ഇ​പ്പോ​ഴും ക​രു​തു​ന്ന​ത്.

ടി.​പി കൊ​ല്ല​പ്പെ​ട്ടി​ട്ട് പ​തി​റ്റാ​ണ്ടു ക​ഴി​ഞ്ഞെ​ങ്കി​ലും പ്ര​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ തു​ട​ർ പ​രോ​ൾ അ​നു​വ​ദി​ക്കു​ന്ന​തും അ​വ​രു​ടെ വി​വാ​ഹ​ത്തി​ല​ട​ക്കം പ്ര​മു​ഖ നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ത്ത​തു​മെ​ല്ലാം വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് ഒ​രു കാ​ര​ണ​വ​ശാ​ലും ശി​ക്ഷാ​യി​ള​വ് ന​ൽ​ക​രു​തെ​ന്ന് ഹൈ​കോ​ട​തി വി​ധി​യി​ൽ പ​റ​ഞ്ഞ​തി​നാ​ൽ സ​ർ​ക്കാ​ർ പ്ര​തി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന​ത് കോ​ട​തി​വി​ധി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് ആ​ർ.​എം.​പി.​ഐ​യും കോ​ൺ​ഗ്ര​സും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 

സ്വാഭാവികമെന്ന് ജയിലധികൃതർ; റിപ്പോർട്ട് നൽകിയില്ലെന്ന് പൊലീസ്

ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികളായ ടി.കെ. രജീഷ്, അണ്ണൻ സിജിത്ത്, മുഹമ്മദ് ഷാഫി ഉൾപ്പെടെയുള്ള 56 തടവുകാർക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് റിപ്പോർട്ട് തേടിയത് സ്വാഭാവിക നടപടി ക്രമമാണെന്ന് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ. കേന്ദ്ര സർക്കാറിന്റെ ‘ആസാദി കാ അമൃത്’ പദ്ധതിയുടെ ഭാഗമായി തടവുകാർക്ക് ഇളവിന് അർഹതയുണ്ട്. ഇതുപ്രകാരം 2023 ജനുവരിയിൽ ഒരു പട്ടിക സർക്കാറിന് നൽകി. തടവുകാരുടെ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടും വേണമെന്ന് ആവശ്യപ്പെട്ടു. അതുപ്രകാരമാണ് സിറ്റി പൊലീസ് കമീഷണറോട് റിപ്പോർട്ട് തേടിയത്.

റിപ്പോർട്ട് ലഭിച്ചാൽ സൂക്ഷ്മപരിശോധന നടത്തി ജയിൽ വകുപ്പ് ആസ്ഥാനത്തേക്ക് അയക്കും. അവിടെനിന്നുള്ള പ്രത്യേക സമിതി പരിശോധിച്ച് ആഭ്യന്തര വകുപ്പിനും ഗവർണർക്കും കൈമാറിയശേഷം ചിലർക്ക് ശിക്ഷ കാലാവധിയിൽ മാസങ്ങളുടെ ഇളവ് ലഭിക്കും. അല്ലാതെ ആരെയും മോചിപ്പിക്കാൻ ഇതുവഴി കഴിയില്ലെന്നും ജയിൽ വകുപ്പ് അധികൃതർ പറഞ്ഞു.

അതേസമയം, ജയിൽ വകുപ്പിന്റെ കത്തിന് മറുപടി നൽകിയില്ലെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പട്ടിക തയാറാക്കുന്നത്. ജയിൽ ഉപദേശക സമിതിക്ക് ഇതിൽ പങ്കില്ലെന്നും അ​ദ്ദേഹം പറഞ്ഞു. 

Tags:    
News Summary - TP Case Accused's Attempt to Get Punishment Relieved: CPM's Role Again Proved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.