തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിെൻറ ഭാഗമായി ബാറുകൾ, മദ്യശാലകൾ എന്നിവിടങ്ങളിൽ സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണെൻറ നിർദേശം.‘േബ്രക്ക് ദ ചെയിൻ’ കാമ്പയിെൻറ ഭാഗമായി ബാർ ഹോട്ടലുകൾ, ബിയർ-വൈൻ പാർലറുകൾ, ക്ലബുകൾ എന്നിവയുടെ പ്രവേശന കവാടത്തിൽ തന്നെ സാനിറ്റൈസർ, വെള്ളം, സോപ്പ് തുടങ്ങിയവ അടങ്ങുന്ന കിയോസ്ക്കുകൾ സ്ഥാപിക്കണം.
ഇവിടങ്ങളിലെ ഗ്ലാസ്, പ്ലേറ്റ്, മേശ, പെഗ് മെഷർ, കൗണ്ടറുകൾ എന്നിവ ഓരോ മണിക്കൂർ ഇടവിട്ട് അണുമുക്തമാക്കണം. ഇരിപ്പിട സൗകര്യത്തിൽ കൂടുതലായി ആരെയും പ്രവേശിപ്പിക്കുകയോ കൂടിനിൽക്കാൻ അനുവദിക്കുകയോ ചെയ്യരുത്. സ്ഥാപനങ്ങളിലെ ജീവനക്കാർ പ്രവൃത്തിസമയം മാസ്കും ഗ്ലൗസും ധരിക്കണം. ജീവനക്കാർക്ക് രോഗലക്ഷണം കണ്ടാൽ ജോലിയിൽനിന്ന് മാറ്റിനിർത്തുകയും ജില്ല ഭരണസംവിധാനം ഏർപ്പെടുത്തിയ പരിശോധനകൾക്ക് വിധേയരായെന്ന് ഉറപ്പുവരുത്തുകയും വേണം.
േബ്രക്ക് ദ ചെയിൻ കാമ്പയിനുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും നോട്ടീസ് പ്രദർശിപ്പിക്കണം. വൈറസ് പ്രതിരോധവും ബോധവത്കരണവുമായി ബന്ധപ്പെട്ട നോട്ടീസ് സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് നൽകണം. നിർദേശങ്ങൾ നടപ്പാക്കുന്നത് ലൈസൻസികളുടെ പരിപൂർണ ഉത്തരവാദിത്തമായിരിക്കും. സ്ഥാപനങ്ങൾ നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണർമാർ ഉറപ്പാക്കണം.
കള്ളുഷാപ്പ് വിൽപന നടപടികളിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പാലിക്കണം. വിൽപന സമയത്ത് വൈദ്യസംഘത്തെ സജ്ജമാക്കുക, ശീതീകരിച്ച മുറികൾ ഒഴിവാക്കി വായുസഞ്ചാരമുള്ള സ്ഥലത്ത് റേഞ്ചിലേയോ ഗ്രൂപ്പിലെയോ മാത്രം ഷാപ്പ് വിൽപന നടത്തുക, ഇടവിട്ട് ഹാൾ അണുമുക്തമാക്കുക, ഉദ്യോഗസ്ഥരും വിൽപനയിൽ പങ്കെടുക്കുന്നവരും മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് എക്സൈസ് കമീഷണർ പുറപ്പെടുവിച്ചത്.
കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി ടി.പി. രാമകൃഷ്ണൻ വകുപ്പ് മേധാവികളുമായി ചർച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.