സി.പി.എമ്മിനെതിരാകുമ്പോൾ ആളുകൂടും -ടി.പി. രാമകൃഷ്ണൻ

പത്തനംതിട്ട: പാർട്ടി അണികൾ ഭദ്രമാണെന്നും അൻവറിന്റെ പൊതുയോഗത്തെക്കുറിച്ച് സി.പി.എമ്മിന് വേവലാതികളില്ലെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സി.പി.എമ്മിന് എതിരായി പറയുമ്പോൾ കേൾക്കാൻ ആളുകൂടും.

അൻവറിന്റെ യോഗത്തിന് ആളുകൂടിയത് അങ്ങനെയാണെന്നു കണക്കാക്കിയാൽ മതി. മുൻകാലങ്ങളിലും ഇതുപോലെ എത്രയോ അനുഭവങ്ങളുണ്ട്. അതിനെയെല്ലാം അതിജീവിച്ച് പാർട്ടി മുന്നോട്ടുപോയിട്ടുണ്ട്. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) വാർഷിക ജനറൽ കൗൺസിലിൽ പങ്കെടുക്കാൻ പത്തനംതിട്ടയിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. അൻവറിനെതിരായ കേസെടുത്തത് പരാതിയുടെ അടിസ്ഥാനത്തിലാണെന്നും രാമകൃഷ്ണൻ പറഞ്ഞു.

അന്‍വര്‍ പാര്‍ട്ടി അംഗമല്ല. സി.പി.എമ്മിന് അര്‍ഹതപ്പെട്ട നിലമ്പൂര്‍ സീറ്റില്‍ അന്‍വറിനെ നിര്‍ത്തി. അന്നത്തെ സാഹചര്യത്തിലാണ് ആ തീരുമാനം എടുത്തത്. അതല്ലാതെ ഒരു ബന്ധവും അന്‍വറും സി.പി.എമ്മും തമ്മിലില്ല. പുതിയ സാഹചര്യത്തില്‍ സി.പി.എമ്മിന് അന്‍വറുമായി ബന്ധമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അന്‍വറിന്റെ ഒരു നിലപാടിനും സി.പി.എമ്മുമായി ബന്ധമില്ല. വൈരുധ്യ നിലപാടാണ് അന്‍വര്‍ എടുക്കുന്നത്. സി.പി.എം വിരുദ്ധ നിലപാടിന് പ്രചാരണം കൊടുക്കാന്‍ മാധ്യമങ്ങളുമുണ്ട്. 2016ല്‍ ഈ കൊടുങ്കാറ്റിനെയെല്ലാം അതിജീവിച്ചാണ് ഇടതുമുന്നണി വിജയിച്ചതെന്നും ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു.

Tags:    
News Summary - tp ramakrishnan against PV anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.