തിരുവനന്തപുരം: എ.ഡി.ജി.പി അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടതല്ല, എന്തിനു കണ്ടെന്നതാണ് പ്രശ്നമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ. വിഷയത്തിൽ മുഖ്യമന്ത്രി നേരത്തേ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പി.വി. അൻവർ നൽകിയ പരാതിയും തൃശൂർപൂരവുമായി ബന്ധപ്പെട്ട ആരോപണവും അദ്ദേഹത്തിനെതിരെയുണ്ട്. വിഷയത്തിൽ ആഭ്യന്തരവകുപ്പ് സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണം ശരിയാണോ തെറ്റാണോ എന്ന കാര്യം പരിശോധിച്ച ശേഷമേ ശിക്ഷ വിധിക്കാനാവൂ. തെറ്റുചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ സംരക്ഷിക്കേണ്ട ഒരു ബാധ്യതയും സർക്കാറിനില്ല. ഇക്കാര്യത്തിലെ സർക്കാർ നടപടികളിൽ മുന്നണിക്ക് ഒരു അതൃപ്തിയുമില്ല.
അദ്ദേഹത്തിനെ ചുമതലയിൽനിന്ന് നീക്കുന്നതടക്കം കാര്യങ്ങളിലെ തീരുമാനം അന്വേഷണ റിപ്പോർട്ട് വന്നശേഷമായിരിക്കും. കൂടുതൽ വിശദാംശങ്ങൾ വേണമെങ്കിൽ സർക്കാറുമായി ബന്ധപ്പെട്ട് ആരായൂ. ‘സ്പീക്കർ എന്നത് സ്വതന്ത്ര പദവിയാണെന്നും എ.എൻ. ഷംസീർ എന്തു പറയണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും ടി.പി. രാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.