ശമ്പളം ലഭിക്കാൻ  വ്യാജരേഖ; ​െസൻകുമാറിനെതിരെ കേസെടുക്കാൻ നിർദേശം

തിരുവനന്തപുരം: അവധിക്കാലത്ത്​ മുഴുവൻ ശമ്പളവും ലഭിക്കാൻ വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ ​േകസെടുത്ത്​ അന്വേഷണം നടത്താൻ നിർദേശം. തിരുവനന്തപുരം റേഞ്ച്​ ​െഎ.ജി മനോജ്​ എബ്രഹാമിനോടാണ്​ അ​േന്വഷിക്കാൻ ഡി.ജി.പി ​േലാക്​നാഥ്​ ബെഹ്​റ നിർദേശംനൽകിയത്​.  

ഇതുസംബന്ധിച്ച്​ ചീഫ്​സെക്രട്ടറി നളിനി നെറ്റോ നേരത്തെ സർക്കാറിന്​ റിപ്പോർട്ട്​ സമർപ്പിച്ചിരുന്നു. എന്നാൽ ആ റിപ്പോർട്ടിൽ സർക്കാർ ഒരു നടപടിയും കൈക്കൊള്ളാത്തതിൽ ചീഫ്​ സെക്രട്ടറി അസംതൃപ്​തി ​േരഖപ്പെടുത്തിയിരുന്നു. നേരത്തെ ഇതുസംബന്ധിച്ച്​ വിജിലൻസിനോട്​ അന്വേഷിക്കാൻ നിർദേശിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച അന്വേഷണം തങ്ങളുടെ പരിധിയിൽ വരില്ലെന്നും പൊലീസ്​ അന്വേഷിക്കുന്നതാകും നല്ലതെന്നും വിജിലൻസ്​ റിപ്പോർട്ട്​ സമർപ്പിച്ചിരുന്നു. ആ സാഹചര്യത്തിലാണ്​ ഇപ്പോൾ അന്വേഷിക്കാൻ ​െഎ.ജിയോട്​ നിർദേശിച്ചത്​. എന്നാൽ ​െഎ.ജി കൊച്ചിയിലായതിനാൽ ഒൗദ്യോഗികമായ നിർദേശം അദ്ദേഹത്തിന്​ ലഭിച്ചിട്ടില്ലെന്നാണ്​ ലഭിക്കുന്ന വിവരം. 

Tags:    
News Summary - tp senkumar fake document case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.