തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന പരാതിയിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിന് പൊലീസിെൻറ ക്ലീൻചിറ്റ്. പരാതി സംബന്ധിച്ച് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് സെൻകുമാറിെൻറ ഭാഗത്തുനിന്ന് തെറ്റുണ്ടായില്ലെന്ന നിലയിലുള്ള റിപ്പോർട്ട്. ഒരുവാരികക്ക് നൽകിയ അഭിമുഖത്തിൽ നടിയെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നായിരുന്നു പരാതി. എന്നാൽ സെൻകുമാർ ബോധപൂർവം മോശം പരാമർശം നടത്തിയിട്ടില്ലെന്ന് തിരുവനന്തപുരം അഡ്മിനിസ്ട്രേഷൻ ഡി.സി.പി രമേഷ്കുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വാരികയുടെ ലേഖകന് അഭിമുഖം നൽകുന്നതിനിടെ മറ്റൊരാളുമായി സെൻകുമാർ ഫോണിൽ സംസാരിച്ചത് ലേഖകൻ റെക്കോഡ് ചെയ്യുകയായിരുന്നു. ഇതിന് സെൻകുമാർ അനുമതിനൽകിയിരുന്നില്ല. സെൻകുമാർ മറ്റൊരാളുമായി നടത്തിയ സ്വകാര്യസംഭാഷണത്തിലെ വിശദാംശങ്ങൾ പുറത്തുവിടുകയായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഇതുസംബന്ധിച്ച പരിശോധന നടത്തിയ എ.ഡി.ജി.പി ബി. സന്ധ്യ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ സെൻകുമാറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ അതെല്ലാം ഖണ്ഡിക്കുന്ന നിലയിലുള്ള പ്രാഥമിക റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിക്കപ്പെട്ടത്. അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം റേഞ്ച് ഐ.ജിക്ക് കൈമാറി. സിനിമയിലെ സ്ത്രീകൂട്ടായ്മ സംഘടന നൽകിയ പരാതിയിലായിരുന്നു അന്വേഷണം. റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശിപാർശയില്ല. ഐ.ജി. മനോജ് എബ്രഹാം റിപ്പോർട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കൈമാറിയിട്ടുണ്ട്.അതിനിടെ ഇതേവാരികക്ക് നൽകിയ അഭിമുഖത്തിൽ മതസ്പർധ വളർത്തിയെന്ന പരാതിയിൽ സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.