ജോർദാനിൽ പൃഥ്വിരാജും സംഘവും കുടുങ്ങിയതിലും 'രാഷ്ട്രീയം കണ്ടെത്തി' സെൻകുമാർ

തിരുവനന്തപുരം: ബ്ലെസി സംവിധാനം ചെയ്​ത്​ പൃഥ്വിരാജ്​ നായകനാകുന്ന 'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണത്തിനായ ി ജോർദാനിൽ പോയ അണിയറ പ്രവർത്തകർ കോവിഡ്​ വൈറസ്​ വ്യാപനത്തി​​​െൻറ പശ്ചാത്തലത്തിൽ അവിടെ കുടുങ്ങിക്കിടക്കുന ്ന വാർത്ത വന്നതിന്​ പിന്നാലെ അഭിപ്രായ ​പ്രകടനവുമായി മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി സെൻകുമാർ.

രാജ്യത്ത്​ പാസാക്കിയ സി.എ.എ ഉദ്ധരിച്ചായിരുന്നു സെൻകുമാർ ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ പ്രതികരണവുമായി എത്തിയത്​.

സെൻകുമാറി​​​െൻറ ഫേസ്​ബുക്ക്​ പോസ്റ്റ്​:

ജോർദാനിൽ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിന് ഒരു കാര്യം മനസിലായി... "അനധികൃതമായി ഒരു രാജ്യത്ത് തങ്ങാൻ പറ്റില്ലെന്ന്......"!!

അനുഭവത്തിലൂടെയുള്ള അറിവിനോളം ഒന്നും വരില്ല. ജോർദാനിൽ CAA ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ?

കൂട്ടത്തിൽ ഒരു ലേഡി CAA നടപ്പാക്കിയാൽ മതം മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു...എന്തായി..??

ഇപ്പോഴും ഭാരതം, സനാതന ധർമം എന്നിവ നശിക്കാതെ ഉള്ളതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായിട്ടും നിങ്ങൾ രക്ഷപ്പെടുന്നു. -സെൻകുമാർ ഫേസ്ബുക്കിലെഴുതി.

Full View
Tags:    
News Summary - tp senkumar's facebook post against prithviraj-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.