പാത ഇരട്ടിപ്പിക്കൽ: രണ്ട്​ ട്രെയിനുകൾ റദ്ദാക്കി, ആറ്​ ട്രെയിനുകൾ വൈകും

തിരുവനന്തപുരം: മംഗളൂരു-തൊക്കൂർ സെക്​ഷനി​ലെ പാടിൽ, കുലശേഖര സ്​റ്റേഷനുകൾക്കിടയിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിലോടുന്ന രണ്ട്​ ട്രെയിനുകൾ റദ്ദാക്കിയതടക്കം നിയന്ത്രണങ്ങളുണ്ടാകുമെന്ന്​ റെയിൽവേ അറിയിച്ചു. യാത്രയാരംഭിക്കുന്ന സമയം പുനഃക്രമീകരിച്ചതിനാൽ ആറ്​ ട്രെയിനുകൾ വൈകും. മാർച്ച്​ അഞ്ചിന്​ പുണെയിൽ നിന്ന്​ യാത്ര തിരിക്കുന്ന പുണെ-എറണാകുളം പൂർണ വീക്ക്​ലി എക്സ്​പ്രസ്​ (11097), മാർച്ച്​ ഏഴിന്​ എറണാകുളത്ത്​ നിന്ന്​ പുറപ്പെടുന്ന എറണാകുളം-പുണെ പൂർണ എക്സ്​പ്രസ്​ (11098) എന്നിവയാണ്​ പൂർണമായും റദ്ദാക്കിയത്​.

മാർച്ച്​ ആറിന്​ രാവിലെ 8.45ന്​ കൊച്ചുവേളിയിൽ നിന്ന്​ പുറപ്പെടേണ്ട കൊച്ചുവേളി-ലോകമാന്യ തിലക്​ ഗരീബ്​രഥ്​ (12202) ആറ്​ മണിക്കൂർ വൈകി ഉച്ചക്ക്​ 2.45 നാകും യാത്ര ആരംഭിക്കുക. മാർച്ച്​ ആറിന്​ ഉച്ചക്ക്​ 1.25ന്​ എറണാകുളത്ത്​ നിന്ന്​ തിരിക്കേണ്ട എറണാകുളം-ഹസ്രത്ത്​ നിസാമുദ്ദീൻ മംഗള (12617) നാല്​ മണിക്കൂർ വൈകി വൈകുന്നേരം 5.25 നാണ്​ പുറപ്പെടുന്നത്​. ഹസ്രത്ത്​ നിസാമുദ്ദീനിൽ നിന്ന്​ മാർച്ച്​ അഞ്ചിന്​ പുലർച്ച 5.40ന്​ പുറപ്പെടണ്ടേ ഹസ്രത്ത്​ നിസാമുദ്ദീൻ-എറണാകുളം ജങ്​ഷൻ മംഗള (12618) നാല്​ മണിക്കൂർ വൈകി രാവിലെ 9.40 നാണ്​ സർവിസ്​ ആരംഭിക്കുക.

മാർച്ച്​ ആറിന്​ രാവിലെ 11.10ന്​ കൊച്ചു​വേളിയിൽ നിന്ന്​ തുടങ്ങേണ്ട കൊച്ചുവേളി-പോർബന്തർ വീക്ക്​ലി സൂപ്പർഫാസ്റ്റ്​ (20909) വൈകുന്നേരം 3.10 നേ യാത്ര തുടങ്ങൂ. തിരുവനന്തപുരത്ത്​ നിന്ന്​ മാർച്ച്​ ആറിന്​ രാവിലെ 9.15ന്​ യാത്രയാരംഭിക്കേണ്ട തിരുവനന്തപുരം-ലോകമാന്യതിലക്​ നേ​​ത്രാവതി എക്സ്​പ്രസ്​ (16346) ഉച്ചക്ക്​ 1.15 നേ സർവിസ്​ ആരംഭിക്കു. മഡ്​ഗാവ്​ നിന്ന്​ മാർച്ച്​ ആറിന്​ രാത്രി 7.30ന്​ പുറപ്പെടേണ്ട മഡ്​ഗാവ്​-എറണാകുളം വീക്ക്​ലി സൂപ്പർഫാസ്റ്റ്​ (10215) ഒന്നര മണിക്കൂർ വൈകി രാത്രി ഒമ്പതിനാണ്​ സർവിസ്​ തുടങ്ങുക. 

Tags:    
News Summary - track doubling: Two trains canceled, six delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.