പണിമുടക്കിയ ദിവസത്തെ ശമ്പളം കൊടുക്കുന്നത്​ ഹൈകോടതി വിലക്കി

കൊച്ചി: ജനുവരി എട്ട്​, ഒമ്പത്​ തീയതിക​ളിലെ ദേശീയ പണിമുടക്ക്​ ദിനങ്ങളിൽ ജോലിക്ക്​ ഹാജരാകാതിരുന്ന സര്‍ക്കാര ്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നൽകാനുള്ള ഉത്തരവ്​ നടപ്പാക്കുന്നതിന്​​ ഹൈകോടതിയുടെ സ്​റ്റേ. പണ ിമുടക്ക്​ ദിനങ്ങൾ കാഷ്വല്‍ ലീവായി പരിഗണിച്ച്​ ശമ്പളം അനുവദിക്കാനുള്ള പൊതുഭരണ വകുപ്പി​​​​​െൻറ ഉത്തരവാണ്​ ചീ ഫ്​ ജസ്​റ്റിസ്​ ഋഷികേശ്​ റോയി, ജസ്​റ്റിസ്​ എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച്​ സ്​റ്റേ ചെയ്​തത്​. ഇത്തരമൊരു ഉത്തരവ് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കോടതി നിരീക്ഷിച്ചു.

പണിമുടക്കിൽ പങ്കെടുത്തവർക്ക് കാഷ്വൽ ലീവ് അനുവദിക്കാനുള്ള തീരുമാനത്തി​​​​​െൻറ ഭാഗമായി ജനുവരി 31നാണ് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്. ഇതിനെതിരെ ആലപ്പുഴ കളർകോട് സ്വദേശി ബാലഗോപാലൻ നൽകിയ ഹരജിയിലാണ്​ കോടതി ഉത്തരവ്​. അവധിക്ക്​ ജീവനക്കാർ മുൻകൂർ അപേക്ഷ നൽകണമെന്നാണ്​ വ്യവസ്​ഥയെന്നിരിക്കെ അപേക്ഷിക്കാതെതന്നെ അവധി അനുവദിച്ചത്​ തെറ്റായ നടപടിയാണെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ജോലി ചെയ്തില്ലെങ്കിൽ കൂലിയില്ല എന്നതാണ്​ ശരിയായ നിലപാട്​.

പണിമുടക്ക്​ നിയമപരമാണെന്ന്​ പ്രഥമദൃഷ്​ട്യ തോന്നുന്നില്ല. ആണെങ്കിൽ തന്നെ പണിമുടക്കിയവർക്കെല്ലാം ഒന്നിച്ച്​ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ച സർക്കാർ ഉത്തരവ്​ ശരിയല്ലെന്നും സർക്കാർ ഫണ്ട് ചോർത്തലാണെന്നും ചൂണ്ടിക്കാട്ടിയ കോടതി സർക്കാറിനോട് വിശദീകരണം​ തേടി കേസ്​ പിന്നീട്​ പരിഗണിക്കാൻ മാറ്റി. ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂനിയനുകളുടെ സംയുക്ത സമിതി നേതൃത്വത്തിലാണ്​ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ രണ്ടു​ ദിവസം പൊതുപണിമുടക്ക്​ നടത്തിയത്​.

Tags:    
News Summary - trade union strike salary- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.