ന്യൂഡൽഹി: കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതി നികുതി കൂട്ടിയത് സ്വർണത്തിന്റെ കള്ളക്കടത്ത് വർധിപ്പിക്കുമെന്ന് വ്യാപാരികൾ. നികുതി 15 ശതമാനമായി വർധിപ്പിച്ചത് പുനഃപരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കുറയുന്ന സാഹചര്യം മനസ്സിലാക്കുന്നുവെങ്കിലും നികുതി കൂട്ടിയത് സ്വർണ കള്ളക്കടത്ത് കൂട്ടുമെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ ആശിഷ് പിതെ പറഞ്ഞു. വിഷയം ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാൻ സർക്കാറുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറക്കുമതിയിലൂടെയാണ് രാജ്യത്ത് കൂടുതൽ സ്വർണ ആവശ്യങ്ങൾ നിറവേറ്റുന്നതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ മേഖല സി.ഇ.ഒ പി.ആർ. സോമസുന്ദരം പറഞ്ഞു. രൂപയുടെ മൂല്യം കുറഞ്ഞതിനിടെ തീരുവ വർധിപ്പിച്ചത് സ്ഥിതി കൂടുതൽ മോശമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന കഴിഞ്ഞാൽ ലോകത്ത് സ്വർണ ഉപയോക്താക്കളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.