വൈത്തിരി: വയനാട് ചുരത്തിൽ ഇന്നും പല സമയങ്ങളിലായി മണിക്കൂറുകളോളം നീണ്ട വൻഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ഇതുമൂലം യാത്രക്കാർക്ക് ഏറെ സമയമെടുത്താണ് ചുരത്തിലൂടെ സഞ്ചരിക്കാനായത്.
പുലർച്ചെ നാലാം വളവിനു സമീപം ബസും ഒമ്പതാം വളവിനു സമീപം ലോറിയും കേടായതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. അഞ്ചാം വളവിനു സമീപം മറ്റൊരു ബസും തൊട്ടടുത്ത് തന്നെ തന്നെ ഒരു പിക്കപ്പ് ലോറിയും കേടായി. വാഹന ബാഹുല്യം കൂടിയായപ്പോൾ ഗതാഗതകുരുക്ക് രൂക്ഷമായി. വീണ്ടും ഏഴാം വളവിനു സമീപം മൾട്ടി ആക്സിൽ ലോറി കേടായതിനെ തുടർന്നുണ്ടായ ബ്ലോക്ക് വൈകീട്ട് വരെ നീണ്ടു. വൈകീട്ട് ഏഴുമണിക്ക് അടിവാരം മുതൽ വൈത്തിരി വരെ വാഹനങ്ങളുടെ നിരയുണ്ടായിരുന്നു.
അടിവാരം പൊലീസും ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചുരത്തിൽ ക്യാമ്പ് ചെയ്തു ഗതാഗതം നിയന്ത്രിച്ചു. അവധി ദിവസം തുടങ്ങിയ അന്നുമുതൽ ചുരത്തിൽ മിക്കസമയവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.