വൈത്തിരി: വയനാട് ചുരത്തിൽ എട്ടാം വളവിൽ കേടായ മൾട്ടി ആക്സിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം മുടങ്ങി. ഇന്ന് പുലർച്ചെയോടെയാണ് ലോറി കുടുങ്ങിയത്.
മണിക്കൂറുകളായിട്ടും ലോറി നീക്കാനാവാത്തതിനാൽ കിലോമീറ്ററുകൾ നീണ്ട വാഹനങ്ങളുടെ ക്യൂ ആണ് രൂപപ്പെട്ടത്. ആശുപത്രികളിലേക്കും വിമാനത്താവളങ്ങളിലേക്കും പോകുന്നവർ അടക്കം ബ്ലോക്കിൽ കുടുങ്ങി. ഒടുവിൽ ഹൈവേ പൊലീസും സന്നദ്ധ പ്രവർത്തകരും ഇടപെട്ട് ചെറിയ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.