അതിരപ്പിള്ളി: ആനമല അന്തർ സംസ്ഥാനപാതയിൽ ഈ മാസം ആറ് മുതൽ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. റോഡ് നിർമാണം കണക്കിലെടുത്ത് 15 ദിവസത്തേക്കാണ് പൂർണ നിയന്ത്രണമുണ്ടാവുക.
അതിരപ്പിള്ളി ഭാഗത്തുനിന്നുള്ള എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്ക്പോസ്റ്റിലും തമിഴ്‌നാട്-മലക്കപ്പാറ ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ഫോറസ്റ്റ് ചെക്ക്പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചു. അത്യാവശ്യത്തിനുള്ള ഇരുചക്രവാഹനങ്ങളും ആംബുലൻസുകളും മാത്രമാണ് കടത്തിവിടുക.
ഒക്ടോബറിൽ കനത്ത മഴയെത്തുടർന്ന് അതിരപ്പിള്ളി-മലക്കപ്പാറ റോഡിൽ അമ്പലപ്പാറയിൽ റോഡിന്റെ വശം ഇടിഞ്ഞ് ഗതാഗതം അപകടാവസ്ഥയിലായിരുന്നു. തുടർന്ന് വലിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം നടപ്പാക്കിയിരുന്നു. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് റോഡിന്റെ വശം അടിയന്തരമായി കെട്ടി ഗതാഗതം സുരക്ഷിതമാക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.