നിടുംപൊയിൽ: ഉരുൾപൊട്ടലിനെത്തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി വാഹനഗതാഗതം പൂർണമായും നിലച്ച നിടുംപൊയിൽ-മാനന്തവാടി റോഡിൽ ഇന്ന് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. റോഡിൽ രണ്ടിടത്തെ മണ്ണും കല്ലും മാറ്റി.
ഉരുൾപൊട്ടിയതിന്റെ അവശിഷ്ടങ്ങൾ മൂന്നുകിലോറ്ററോളം ദൂരത്തിൽ റോഡിൽ അടിഞ്ഞനിലയിലാണ്. പൊതുമരാമത്ത് വകുപ്പ് ജില്ലാ എക്സി. എൻജിനിയർ എം.ജഗദീഷ്, റോഡ്‌സ് വിഭാഗം കൂത്തുപറമ്പ് അസി. എൻജിനിയർ വി.വി.പ്രസാദ് എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
ഇരുവശങ്ങളിലുമായി നിരവധി ചരക്കുവാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.