Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 5:45 PM IST Updated On
date_range 3 Aug 2022 5:45 PM ISTമാനന്തവാടി -നിടുംപൊയിൽ ചുരം റോഡിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
text_fieldsbookmark_border
നിടുംപൊയിൽ: ഉരുൾപൊട്ടലിനെത്തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി വാഹനഗതാഗതം പൂർണമായും നിലച്ച നിടുംപൊയിൽ-മാനന്തവാടി റോഡിൽ ഇന്ന് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. റോഡിൽ രണ്ടിടത്തെ മണ്ണും കല്ലും മാറ്റി.
ഉരുൾപൊട്ടിയതിന്റെ അവശിഷ്ടങ്ങൾ മൂന്നുകിലോറ്ററോളം ദൂരത്തിൽ റോഡിൽ അടിഞ്ഞനിലയിലാണ്. പൊതുമരാമത്ത് വകുപ്പ് ജില്ലാ എക്സി. എൻജിനിയർ എം.ജഗദീഷ്, റോഡ്സ് വിഭാഗം കൂത്തുപറമ്പ് അസി. എൻജിനിയർ വി.വി.പ്രസാദ് എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
ഇരുവശങ്ങളിലുമായി നിരവധി ചരക്കുവാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story