വയനാട് ചുരത്തിൽ കുടുങ്ങിയ ബസ് നീക്കി; ഗതാഗതം പുനസ്ഥാപിച്ചു

വൈത്തിരി: വയനാട് ചുരത്തിൽ വൻ ഗതാഗതക്കുരുക്കിന് ഇടയാക്കിയ ബസ് നീക്കി. ചുരത്തിലെ ഏഴാം വളവിൽ ബ്രേക് ഡൗണായ കെ.എസ്.ആർ.ടിസിയുടെ മൾട്ടി ആക്സിൽ വോൾവോ ബസാണ് മണിക്കൂറുകൾക്ക് ശേഷം മാറ്റിയത്.

ഇന്ന് രാവിലെ ഏഴരമണിക്കാണ് ബസ് കുടുങ്ങിയത്. തുടർന്ന് വൻ ഗതാഗതക്കുരുക്കായിരുന്നു അനുഭവപ്പെട്ടത്. ലക്കിടി മുതൽ അടിവാരം വരെ വാഹനങ്ങളുടെ നീണ്ടനിര തന്നെ ഉണ്ടായിരുന്നു.

അവധി ദിനം ആഘോഷിക്കാൻ വയനാട്ടിലേക്ക് പുറപ്പെട്ട സഞ്ചാരികളുടെ നൂറുകണക്കിന് വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങിയത്. അടിവാരം പൊലീസും ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരുമാണ് ഗതാഗതം നിയന്ത്രിച്ചത്. 

Tags:    
News Summary - Traffic restored in Wayanad pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.