തൃശൂർ: കണക്ഷൻ റദ്ദാക്കുന്ന മൊബൈൽ ഫോൺ നമ്പറുകൾ എല്ലാ മാസവും അറിയിക്കണമെന്ന് മ ൊബൈൽ കമ്പനികൾക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ( ‘ട്രായ്’) ഉത്തരവ്. ഉ പഭോക്താവ് ഉപേക്ഷിച്ച സ്വഭാവത്തിലുള്ളതോ സ്ഥിരമായി വിഛേദിച്ചതോ ആയ നമ്പർ കമ്പനി മറ്റൊരു ഉപഭോക്താവിന് അനുവദിക്കുേമ്പാൾ ഉണ്ടായേക്കാവുന്ന സുരക്ഷിതത്വ പ്രശ്നം ഒഴിവാക്കാനാണ് നടപടിയെന്നാണ് ട്രായ് വിശദീകരണം. ഈമാസം മുതൽ ഇത്തരം നമ്പറുകൾ റിപ്പോർട്ട് ചെയ്യണം.
നവംബർ ഒന്ന് മുതൽ 30 വരെ സ്ഥിരമായി വിഛേദിച്ച നമ്പറുകൾ ഡിസംബർ ഏഴിനകം ട്രായ്ക്ക് സമർപ്പിക്കണം. ട്രായ്യുടെ വെബ്സൈറ്റിൽ ഡിസംബർ എട്ടിന് ഇത് പ്രസിദ്ധീകരിക്കും. ബാങ്കുകൾ ഉൾപ്പെടെ മൊബൈൽ നമ്പർ ഉപഭോക്താവിെൻറ തിരിച്ചറിയൽ വിവരങ്ങളിൽ ഒന്നായി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ പട്ടിക പരിശോധിക്കാം.
എല്ലാ മാസവും എട്ടിന് തൊട്ട് മുമ്പുള്ള മാസം വിഛേദിക്കപ്പെട്ട നമ്പറുകൾ പ്രസിദ്ധീകരിക്കും. അത് അടുത്തമാസം ഏഴ് വരെ സൈറ്റിൽ കാണാം. പിന്നീട് ഇത് ശേഖരത്തിലേക്ക് മാറ്റും. ഈ ഡാറ്റാബേസ് 12 മാസം നിലനിർത്തും.ബാങ്ക് പോലുള്ള സ്ഥാപനങ്ങളിൽ ഉപഭോക്താവ് നൽകിയ മൊബൈൽ നമ്പർ വിഛേദിച്ച വിവരം അറിയാതിരുന്നാൽ ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളോ ഒ.ടി.പി (വൺ ടൈം പാസ്വേഡ്) പോലുമോ ആ നമ്പറിലേക്ക് പോയേക്കാമെന്നും ഇത് സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നുമാണ് ട്രായ് പറയുന്നത്. ഇത് ഒഴിവാക്കാനാണ് ‘മൊബൈൽ നമ്പർ അസാധുവാക്കൽ പട്ടിക’തയാറാക്കുന്നത്.
നമ്പർ റദ്ദാക്കി പുതിയ കണക്ഷൻ എടുക്കുേമ്പാൾ അക്കാര്യം ഉപഭോക്താക്കൾ അറിയിക്കുന്നില്ല. ഇത് സുരക്ഷിതത്വ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. വിഛേദിക്കപ്പെട്ട നമ്പറുകൾ റിപ്പോർട്ട് ചെയ്യുേമ്പാൾ നിയമവശങ്ങൾ പാലിക്കണമെന്നും ട്രായ് കഴിഞ്ഞ ബുധനാഴ്ച കമ്പനികൾക്ക് അയച്ച ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.