കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് നിന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. ചാലിയാർ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ട്രെയിൻ സർവീസ് നിർത്തിവെച്ചത്. ഇതുവഴിയുള്ള പാസഞ്ചറുകളടക്കം റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചതായി റെയിൽവേ അറിയിച്ചു. ദീർഘദൂര ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും. നേരത്തെ ആലപ്പുഴക്കും ചേർത്തലക്കും ഇടയിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കായംകുളം-എറണാകുളം റൂട്ടില്‍ കോട്ടയം വഴി മാത്രമായിരിക്കും ട്രെയിനുകള്‍ സർവീസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.