ട്രെയിനുകൾ റദ്ദാക്കി; മംഗളയും നേത്രാവതിയും ഈറോഡ് വഴി

കോഴിക്കോട്: മംഗലാപുരത്തിനു സമീപം പടീൽ-കുലശേഖര റെയിൽവേ സ്​റ്റേഷനുകൾക്കിടയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന്​ താറുമാറായ കൊങ്കൺ വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചില്ല. ഞായറാഴ്ച രാത്രി എട്ടുമണി വരെയുള്ള ട്രെ യിനുകളാണ് റദ്ദ് ചെയ്യുകയോ വഴി തിരിച്ചുവിടുകയോ ചെയ്തിരിക്കുന്നത്.

റദ്ദ് ചെയ്ത ട്രെയിനുകൾ

12224 എറണാകുളം-മുംബൈ ലോകമാന്യ തിലക് തുരന്തോ എക്സ്പ്രസ്

12202 കൊച്ചുവേളി-മുംബൈ ലോകമാന്യ തിലക് ഗരീബ് രഥ് എക്സ്പ്രസ്

വഴിതിരിച്ച് വിട്ടവ

16346 തിരുവനന്തപുരം-മുംബൈ ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് ഷൊർണൂർ-പോത്തനൂർ-ഈറോഡ്-ജോലാർപേട്ട-റെനിഗുണ്ട, വാഡി, ഡാവുണ്ട്, പുണെ, ലോനകവല, കല്യാൺ വഴിയായിരിക്കും സർവിസ് നടത്തുക.

12617 എറണാകുളം-നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഷൊർണൂർ-പോത്തനൂർ-ഈറോഡ്-ജോലാർപേട്ട-കാട്​പാടി-ആർക്കോണം-പേരമ്പൂർ- ഗുഡൂർ-ബാൽഹർഷ-നാഗ്പുർ, ഇത്താർസി, ഭോപാൽ-ഝാൻസി-ആഗ്ര കൻഡോൺമ​െൻറ്​^മഥുര വഴി.

Tags:    
News Summary - train delayed due to landslide -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.