തിരുവനന്തപുരം: നാല് എക്സ്പ്രസ് െട്രയിനുകളിൽ ഒരു സ്ലീപ്പർക്ലാസ് കോച്ച് കുറച്ച് പകരം ഒരു എ.സി 3 ടയർ കോച്ച് കൂട്ടിച്ചേർത്തതായി റെയിൽവേ അറിയിച്ചു.
മാറ്റം വരുത്തുന്ന ട്രെയിനുകൾ ചുവടെ:
1. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം, സെൻട്രൽ-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസുകൾ. ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന െട്രയിനിൽ ജനുവരി 28 മുതലും തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന െട്രയിനിൽ 29 മുതലും പ്രാബല്യത്തിൽവരും.
2. ചെന്നൈ സെൻട്രൽ-ആലപ്പുഴ-ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് െട്രയിനുകൾ. ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന െട്രയിനിൽ ജനുവരി 28 മുതലും ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന െട്രയിനിൽ 29 മുതലും പ്രാബല്യത്തിൽവരും.
3. മംഗലാപുരം സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ-മംഗലാപുരം സെൻട്രൽ മാവേലി എക്സ്പ്രസ് െട്രയിനുകൾ. മംഗലാപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന െട്രയിനിൽ ജനുവരി 28 മുതലും തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന െട്രയിൽ 29 മുതലും പ്രാബല്യത്തിൽവരും.
4. മംഗലാപുരം സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ-മംഗലാപുരം സെൻട്രൽ മലബാർ എക്സ്പ്രസുകൾ. മംഗലാപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന െട്രയിൽ ജനുവരി 30 മുതലും തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന െട്രയിൽ 31 മുതലും പ്രാബല്യത്തിൽവരും.
വർക്കല ശിവഗിരിയിൽ താൽക്കാലിക സ്റ്റോപ്
തിരുവനന്തപുരം: ശിവഗിരി തീർഥാടനം കണക്കിലെടുത്ത് മൈസൂരു-കൊച്ചുവേളി-മൈസൂരു എക്സ്പ്രസ് െട്രയിനുകൾക്ക് വർക്കല ശിവഗിരിയിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചു. ഡിസംബർ 30 മുതൽ ജനുവരി ഒന്നുവരെ ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പാണ് അനുവദിച്ചത്.
ഏറനാട് എക്സ്പ്രസിന് നിയന്ത്രണം
തിരുവനന്തപുരം: പാലക്കാട് ഡിവിഷനിലെ വടകര-മാഹി റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പാലത്തിൽ എൻജിനീയറിങ് ജോലികൾ സുഗമമാക്കുന്നതിന് െട്രയിൻ നമ്പർ 16606 നാഗർകോവിൽ-മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസിന് ബുധനാഴ്ച ഒന്നരമണിക്കൂർ നിയന്ത്രണമേർപ്പെടുത്തും.
പ്രത്യേക െട്രയിനുകൾക്ക് നിയന്ത്രണം
തിരുവനന്തപുരം: സേലം ഡിവിഷനിലെ ഈറോഡ്-സേലം വിഭാഗത്തിൽ എൻജിനീയറിങ് ജോലികൾ സുഗമമാക്കുന്നതിന് ശബരി സ്പെഷൽ െട്രയിനിെൻറ ചില സർവിസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി.
1. 07144 നമ്പർ കൊല്ലം-ഹൈദരാബാദ് ശബരി സ്പെഷൽ െട്രയിൻ ബുധനാഴ്ച സേലം ഡിവിഷനിൽ 1.25 മണിക്കൂർ നിയന്ത്രിക്കും.
2. 07110 നമ്പർ കൊല്ലം-ഹൈദരാബാദ് ശബരി സ്പെഷൽ െട്രയിൻ ഡിസംബർ 21, 24, 25, 31, ജനുവരി 05, 08, 12, 15 തീയതികളിൽ സേലം ഡിവിഷനിൽ 1.25 മണിക്കൂർ നിയന്ത്രിക്കും.
3. 07136 നമ്പർ കൊല്ലം-ഹൈദരാബാദ് ശബരി സ്പെഷൽ െട്രയിൻ 22ന് സേലം ഡിവിഷനിൽ 1.25 മണിക്കൂർ നിയന്ത്രിക്കും.
4. 07142 നമ്പർ കൊല്ലം-ഹൈദരാബാദ് ശബരി സ്പെഷൽ െട്രയിൻ ജനുവരി നാല്, ഏഴ്, 11, 14, 16 തീയതികളിൽ സേലം ഡിവിഷനിൽ 1.25 മണിക്കൂർ നിയന്ത്രിക്കും.
5. 07134 നമ്പർ കൊല്ലം-ഹൈദരാബാദ് ശബരി സ്പെഷൽ െട്രയിൻ ബുധനാഴ്ച സേലം ഡിവിഷനിൽ 1.25 മണിക്കൂർ നിയന്ത്രിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.