യാത്രക്കാരെ ദുരിതത്തിലാക്കി ട്രെയിനുകളുടെ വൈകിയോട്ടം തുടരുന്നു

​കോട്ടയം: യാത്രക്കാരെ ദുരിതത്തിലാക്കി ട്രെയിനുകളുടെ വൈകിയോട്ടം തുടരുന്നു. പതിവുപോലെ ശനിയാഴ്​ചയും  ഉദ്യോഗസ്ഥരടക്കം സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന വേണാട്​ എക്​സ്​പ്രസ്​ വൈകിയാണ്​ ​ഒാടിയത്​. കേരള ​എക്​സ്​പ്രസ്​, ​െഎലൻഡ്​ എക്​സ്​പ്രസ്​ ട്രെയിനുകളും ശനിയാഴ്​ച ഏറെ വൈകി.  ദിവസങ്ങളായി വേണാട്​ വൈകുകയാണ്​. അടുത്തിടെ മണിക്കൂറുകളാണ്​ വേണാട്​ വൈകിയത്​. ഇതിനെതിരെ വൻ പ്രതിഷേധവും  ഉയരുന്നുണ്ട്​.

ഉച്ചക്ക്​​ കോട്ടയത്ത്​ എത്തേണ്ട തിരുവനന്തപുരം-ഡൽഹി കേരള എക്​സ്​പ്രസ്​   വൈകുന്നേരമാണ്​ എത്തിയത്​. രണ്ടര മണിക്കൂറിലധികം യാത്രക്കാരുടെ കാത്തിരിപ്പ്​ നീണ്ടു.  ബംഗളൂരുവിലേക്കുള്ള ​െഎലൻഡും ഏറെ വൈകി. പാസഞ്ചർ അടക്കമുള്ള ട്രെയിനുകളും നിരന്തരം വൈകി  ഒാടുകയാണ്​.

തിരുവനന്തപുരം-ചങ്ങനാ​ശ്ശേരി വരെ പാതയിരട്ടിപ്പിക്കൽ പൂർത്തിയായിട്ടും ഇതി​​െൻറ ഗുണം  ലഭിക്കുന്നില്ല. ലോക്കോ പൈലറ്റുമാരുടെ കുറവാണ്​ കാരണമെന്നാണ്​ റെയിൽവേ ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക വിശദീകരണം​. 

Tags:    
News Summary - Train Service Delayed in Ernakulam-Kottayam Route -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.