പാലക്കാട്: തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. നവംബർ മൂന്ന്, 10, 17 തീയതികളിൽ നിലമ്പൂർ റോഡിൽ നിന്ന് ആരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ റോഡ്-കോട്ടയം ഇൻറർസിറ്റി എക്സ്പ്രസ് യാത്ര ഏറ്റുമാനൂരിൽ അവസാനിപ്പിക്കും. ഈ ട്രെയിനിന്റെ സർവിസ് ഏറ്റുമാനൂരിനും കോട്ടയത്തിനും ഇടയിൽ റദ്ദാക്കും.
നവംബർ 05, 12, 19 തീയതികളിൽ ഈ ട്രെയിൻ രാവിലെ 5.27 ന് ഏറ്റുമാനൂരിൽ നിന്നാകും നിലമ്പൂ൪ റോഡിലേക്ക് പുറപ്പെടുക. നവംബർ 02, 04, 14, 16 തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന നമ്പർ 16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് യാത്ര 45 മിനിറ്റും നവംബർ 03, 10, 17 തീയതികളിൽ 35 മിനിറ്റ് വൈകി മാത്രമേ പുറപ്പെടൂ. നവംബർ 02, 14, 16 തീയതികളിൽ മധുര ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16344 മധുര ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസും 30 മിനിറ്റ് വൈകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.