തിരുവനന്തപുരം: ടിക്കറ്റ് റദ്ദാക്കൽ ഇനത്തിൽ മാത്രം കഴിഞ്ഞ സാമ്പത്തിക വർഷം റെയിൽവേക്ക് ലഭിച്ചത് 1407 കോടി രൂപ. മുൻ വർഷത്തെ അപേക്ഷിച്ച് 25.29 ശതമാനം വർധനയാണ് ടിക്കറ്റ് കാൻസലേഷനിലൂടെ റെയിൽവേക്ക് ലഭിച്ചത്. 2015-16 ൽ 1123 കോടി രൂപയായിരുന്നു ഇൗ ഇനത്തിലെ വരുമാനം. 2014-15 ൽ 908 കോടി രൂപയും ലഭിച്ചിരുന്നു.
റീഫണ്ടിങ് സംബന്ധിച്ച് നിബന്ധനകൾ റെയിൽേവ കർക്കശമാക്കിയതാണ് വരുമാനം വൻ തോതിൽ വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന തുക ഇരട്ടിയാക്കിയും ഉറപ്പായ ടിക്കറ്റുകൾ റദ്ദാക്കാനുള്ള സമയപരിധി വെട്ടിച്ചുരുക്കിയതുമായിരുന്നു ഒടുവിലെ പരിഷ്കാരം. ട്രെയിൻ പുറപ്പെടുന്നതിനു നാലു മണിക്കൂർ മുമ്പുവരെ കാൻസൽ ചെയ്യുന്ന ടിക്കറ്റുകൾക്കേ ഇേപ്പാൾ പണം തിരികെ ലഭിക്കൂ. ട്രെയിൻ പുറപ്പെട്ട് രണ്ടു മണിക്കൂർ കഴിഞ്ഞുവരെ ടിക്കറ്റ് റദ്ദാക്കിയാൽ പകുതി തുക വരെ നേരത്തേ തിരികെ ലഭ്യമായിരുന്നു.
ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പുള്ള ടിക്കറ്റ് റദ്ദാക്കലുകൾക്ക് മിനിമം നിരക്ക് എന്ന പേരിലാണ് റെയിൽവേയുടെ പോക്കറ്റടി. ഏതു തരം കോച്ചായാലും വെയിറ്റിങ് ലിസ്റ്റിൽ പെടുകയും പിന്നീട് റദ്ദാക്കേണ്ടി വരുകയും ചെയ്താൽ 60 രൂപ നഷ്ടപ്പെടുകയാണ്. നേരത്തേ സെക്കൻഡ് ക്ലാസുകളിൽ ഇത് 30 രൂപ മാത്രമായിരുന്നു. സെക്കൻഡ് സീറ്റിങിലെ ഉറപ്പായ ടിക്കറ്റുകളുടെ റദ്ദാക്കിയാലും മിനിമം നിരക്ക് 60 രൂപയാണ്. സ്ലീപ്പർ ക്ലാസിലെ ഉറപ്പായ ടിക്കറ്റിന് 120 രൂപയാണ് കാൻസലേഷൻ നിരക്ക്. നേരത്തേ ഇത് 60 രൂപ മാത്രമായിരുന്നു. എ.സി ചെയർകാറിൽ 180 രൂപയും (മുമ്പ് -90 രൂപ)എ.സി ത്രീ ടിയറിലും ടു ടിയറിലും 200 രൂപയും (മുമ്പ് -100 )എ.സി ഒന്നാം ക്ലാസിൽ 240 രൂപയുമാണ് (മുമ്പ് 120 രൂപ) കാൻസലേഷെൻറ പേരിൽ യാത്രക്കാരനിൽനിന്ന് ഈടാക്കുന്നത്.
എന്നാൽ, െട്രയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ ഈടാക്കുന്ന തുകയ്ക്ക് പല കണക്കാണിപ്പോൾ. ടിക്കറ്റ് റദ്ദാക്കുന്നത് െട്രയിൻ യാത്ര തുടങ്ങുന്നതിന് 12 മണിക്കൂർ മുമ്പാണെങ്കിൽ 25 ശതമാനം തുക നഷ്ടെപ്പടും. 12 മണിക്കൂറിനുള്ളിലും നാലു മണിക്കൂറിനു മുമ്പുമാണെങ്കിൽ ടിക്കറ്റിെൻറ പകുതി കാശും പോവും. യാത്രക്കാരെൻറ പോക്കറ്റ് ചോരുന്നതിെൻറ അളവും വ്യാപ്തിയുമായാണ് ടിക്കറ്റ് റദ്ദാക്കൽ വഴി ഒാരോ വർഷവും റെയിൽവേയുടെ അക്കൗണ്ടിലെത്തുന്ന വൻതുക വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.