കോയമ്പത്തൂര്‍: പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയില്‍ മധുക്കര റെയില്‍വേ പാലത്തിന്‍െറ തുരുമ്പു പിടിച്ച ഇരുമ്പ് ഗര്‍ഡറുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ തിങ്കളാഴ്ച ഉച്ച വരെ മധുക്കര മാര്‍ക്കറ്റ് റോഡ് വഴി വാഹനങ്ങള്‍ തിരിച്ചുവിടും.
ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കില്ളെങ്കിലും പത്ത് മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ 16 ട്രെയിനുകള്‍ വൈകിയോടും.
ഒക്ടോബര്‍ രണ്ടിന് പാലക്കാട് ടൗണ്‍-തിരുച്ചിറപള്ളി പാസഞ്ചര്‍ (56712), ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56604), ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ ്(13352), ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസ് (13351), ചെന്നൈ എഗ്മോര്‍-മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് (16859), കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56650) എന്നിവയും ഒക്ടോബര്‍ മൂന്നിന് പാലക്കാട് ടൗണ്‍-തിരുച്ചിറപള്ളി പാസഞ്ചര്‍ (56712), പാലക്കാട് ടൗണ്‍-കോയമ്പത്തൂര്‍ മെമു (66606), ഹൈദരാബാദ്-കൊച്ചുവേളി ശബരി എക്സ്പ്രസ് (17230), യശ്വന്ത്പൂര്‍-കൊച്ചുവേളി വീക്ലി എക്സ്പ്രസ് (16565), ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56604), കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ മെമു (66605), ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് (13352), ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസ് (ബി), ചെന്നൈ എഗ്മോര്‍-മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് (16859) ട്രെയിനുകള്‍ വൈകിയോടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.