കൊല്ലം-ചെ​ങ്കോട്ട ലൈനിൽ ട്രെയിൻ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കൊല്ലം​-ചെ​േങ്കാട്ട ലൈനിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. തിങ്കളാഴ്​ച ഉച്ചക്ക്​ 12ന്​ പുറപ്പെടേണ്ട കൊല്ലം-ചെന്നൈ എഗ്​മോർ പ്രതിദിന സ്​പെഷൽ (06102) വൈകീട്ട്​ മൂന്നിന്​ ചെ​േങ്കാട്ടയിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക.

കൊല്ലം മുതൽ ചെ​േങ്കാട്ട വരെയുള്ള സർവിസ്​ ഭാഗികമായി റദ്ദാക്കി. ഞായറാഴ്​ച വൈകീട്ട്​ അഞ്ചിന്​ ചെന്നൈയിൽ നിന്ന്​ ആരംഭിച്ച ചെന്നൈ എഗ്​മോർ-കൊല്ലം ജങ്​ഷൻ പ്രതിദിന സ്​പെഷൽ ചെ​േങ്കാട്ടയിൽ യാത്ര അവസാനിപ്പിച്ചു. ചെ​േങ്കാട്ട മുതൽ കൊല്ലം വരെയുള്ള സർവിസ്​​ റദ്ദാക്കി​.

ഞായറാഴ്​ച തിരുനെൽവേലിൽനിന്ന്​ പുറപ്പെടേണ്ടിയിരുന്ന തിരുനെൽവേലി-പാലക്കാട്​ ജങ്​ഷൻ പാലരുവി സ്​പെഷൽ (06791) പുനലൂരിൽനിന്നാണ്​ യാത്ര ആരംഭിച്ചത്​. ശനിയാഴ്​ചയിലെ കൊല്ലം-ചെന്നൈ എഗ്​മോർ പ്രതിദിന സ്​പെഷൽ (06102) കൊല്ലം​-പുനലൂർ-ചെ​േങ്കാട്ട-തെങ്കാശി റൂട്ടിനുപകരം തിരുവനന്തപുരം-നാഗർകോവിൽ-തിര​ുനെൽവേലി -തെങ്കാശി വഴി​ തിരിച്ചുവിട്ടു. 

Tags:    
News Summary - Train traffic control in Kollam-Chenkotta line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.