തിരുവനന്തപുരം: മുംബൈ സി.എസ്.എം.ടി-കല്യാൺ സെക്ഷനിലെ ഗതാഗത നിയന്ത്രണങ്ങളെ തുടർന്ന് രണ്ടു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ശനിയാഴ്ച പുറപ്പെട്ട 16332 തിരുവനന്തപുരം-മുംബൈ സി.എസ്.എം.ടി പ്രതിവാര എക്സ്പ്രസ് പുണെയിൽ യാത്ര അവസാനിപ്പിക്കും.
പുണെ മുതൽ മുംബൈ സി.എസ്.എം.ടി വരെയുള്ള സർവിസ് ആണ് റദ്ദാക്കിയത്. ഞായറാഴ്ച രാത്രി 8.35ന് മുംബൈയിൽ നിന്ന് പുറപ്പെടേണ്ട 16331 മുംബൈ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് തിങ്കളാഴ്ച പുലർച്ച 12.20ന് പുണെയിൽ നിന്നാവും യാത്ര തുടങ്ങുക.
കായംകുളത്തിനും കളമശ്ശേരിക്കും ഇടയിൽ വിവിധ സെക്ഷനുകളിലെ ട്രാക്ക് നവീകരണ ജോലികളെ തുടർന്ന് ഗാതാഗത നിയന്ത്രണം ഏർപ്പെടുത്തി. നവംബർ 20, 27, ഡിസംബർ നാല്, 11, 14 തീയതികളിലെ 06769 എറണാകുളം-കൊല്ലം മെമു പൂർണമായും റദ്ദാക്കി.
ഡിസംബർ ഒമ്പത്,11, 12, 14, 16, 18, 19, 21, 23, 25, 26, 28, 30 തീയതികളിലെ 06442 കൊല്ലം-എറണാകുളം മെമു ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കും. ആലപ്പുഴ മുതൽ എറണാകുളം വരെയുള്ള ഈ ട്രെയിനിന്‍റെ സർവിസാണ് റദ്ദാക്കിയത്.
ഡിസംബർ ഒന്നിനുള്ള 16127 ചെന്നൈ-എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് യാത്രാമധ്യേ ഒരു മണിക്കൂർ വൈകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.