തിരുവനന്തപുരം: തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം. ജനശതാബ്ദി അടക്കം ട്രെയിനുകൾ റദ്ദാക്കി.
പൂർണമായി റദ്ദാക്കിയവ
ഞായർ ഉച്ചക്ക് 2.50നുള്ള 12082 തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി
ഞായറാഴ്ച വൈകീട്ട് 5.35നുള്ള 6018 എറണാകുളം-ഷൊർണൂർ മെമു
ഞായറാഴ്ച രാത്രി 7.40നുള്ള 6448 എറണാകുളം-ഗുരുവായൂർ എക്സ്പ്രസ്
തിങ്കളാഴ്ച പുലര്‍ച്ച 4.50നുള്ള 12081 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി
ഭാഗികമായി റദ്ദാക്കിയവ
ഞായറാഴ്ച ഉച്ചക്ക് 2.50നുള്ള 16306 നമ്പർ കണ്ണൂർ-എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ഞായറാഴ്ച വൈകീട്ട് മൂന്നിന് തിരുവനന്തപുരത്തുനിന്നുള്ള 12624 നമ്പർ ചെന്നൈ ട്രെയിൻ തൃശൂരിൽനിന്ന് രാത്രി 8.43ന് പുറപ്പെടും. ഞായറാഴ്ച 10.10ന് കന്യാകുമാരിയിൽനിന്ന് പുറപ്പെടേണ്ട 16525 നമ്പർ കന്യാകുമാരി-ബംഗളൂരു ട്രെയിൻ രണ്ട് മണിക്കൂർ വൈകും. ആലപ്പുഴയിൽനിന്ന് രാവിലെ ആറിന് ദൻബാദിലേക്ക് പോകുന്ന ആലപ്പുഴ ദൻബാദ് എകസ്പ്രസ് (13352) ഒന്നര മണിക്കൂർ വൈകി പുറപ്പെടും.
ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ പകരം കൂടുതൽ ബസ് സർവിസ് ഏർപ്പെടുത്തിയതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. ജനശതാബ്ദി യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയിൽ തിരുവനന്തപുരത്തുനിന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക് കൂടുതൽ സർവിസ് നടത്തും. ടിക്കറ്റുകൾ online.keralartc.com ൽ ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.