കോടതി വിധി അംഗീകരിക്കുന്നു - ദേവസ്വം പ്രസിഡന്‍റ്

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ. ആചാരാനുഷ്ഠാനങ്ങൾ അതുപോലെ തുടരണമെന്നാണ് ദേവസ്വം ബോർഡ് കോടതിയിൽ പറഞ്ഞത്. വിധിപകർപ്പ് കിട്ടിയതിന് ശേഷം ഇക്കാര്യങ്ങൾ ചർച്ച ചെയ്യും. വിധി നടപ്പാക്കാനാണ് ബോർഡ് ശ്രമിക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിധി ബോർഡിന് തിരിച്ചടിയല്ല. കോടതി വിധി നടപ്പിലാക്കാൻ ബോർഡ് ബാധ്യസ്ഥരാണ്. സർക്കാരുമായി ചർച്ച ചെയ്ത് സ്ത്രീകൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും. തന്ത്രിയും പന്തളം കൊട്ടാരവുമായി ചർച്ച ചെയ്ത് വിധി നടപ്പിലാക്കാൻ ശ്രമിക്കും. നിർണായക വിധി ഉണ്ടായപ്പോൾ ചുമതലയിൽ ഇരിക്കുന്നതിൽ വ്യക്തിപരമായി സന്തുഷ്ടനാണെന്നും പത്മകുമാർ പറഞ്ഞു.

Tags:    
News Summary - Travancore Dewaswam Board on Women Entry Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.