തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 14 മുതൽ ജൂൈല 31 വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടന നേതാക്കളുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. പന്ത്രണ്ട് നോട്ടിക്കൽ മൈലിന് പുറത്ത് കേന്ദ്രനിരോധനം നിലവിലുണ്ട്.
ഇത് കർശനമായി പാലിക്കാൻ കോസ്റ്റ്ഗാർഡും മറൈൻ എൻഫോഴ്സ്മെൻറും നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഇതിന് കലക്ടർമാർ പ്രത്യേകയോഗം വിളിക്കണം. കടൽരക്ഷാ പ്രവർത്തനത്തിനായി 17 പ്രത്യേക ബോട്ടുകൾ വിവിധ സ്ഥലങ്ങളിലായി ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളിലെ മിടുക്കരെ ലൈഫ് ഗാർഡുമാരായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.