തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും പരിശോധന സ്ഥാപനങ്ങളിലും സേവനനിലവാരവും മിനിമം സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്ന് മന്ത്രി കെ.കെ. ൈശലജ നിയമസഭയിൽ അറിയിച്ചു. ഇവക്ക് രജിസ്ട്രേഷനും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിനുള്ള ശക്തമായ നിയമനിർമാണമാണ് സർക്കാർ കൊണ്ടുവരുന്നത്. കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ രജിസ്ട്രേഷനും നിയന്ത്രണവും ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടുകൊണ്ടുള്ള ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാനായിരുന്നു പ്രമേയമെങ്കിലും സഭയിലെ ചർച്ചകളിലെ വികാരം കണക്കിലെടുത്ത്, സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന ആർ. രാജേഷിെൻറ ഭേദഗതി അംഗീകരിക്കുകയായിരുന്നു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന 2010ലെ ക്ലിനിക്കൽ സ്ഥാപന ആക്ടിെൻറ ചുവടുപിടിച്ചാണ് പുതിയ നിയമം. സംസ്ഥാനത്തെ ആശുപത്രികളിലെയും ഡിസ്പെൻസറികൾ, ലബോറട്ടറികൾ എന്നിവയിലെയും 70 ശതമാനവും പ്രവർത്തിക്കുന്നത് സ്വകാര്യമേഖലയിലാണ്. എന്നാൽ, ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ഒരു നിയമവും നിലവിലില്ല. ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനോടൊപ്പം ലൈസൻസ് നൽകുന്നത് സംബന്ധിച്ച നിയന്ത്രണങ്ങളും ബില്ലിലുണ്ട്. പ്രതിരോധവകുപ്പിെൻറ കീഴിലല്ലാത്ത അലോപ്പതി, ആയുർവേദ, യുനാനി, ഹോമിയോ, സിദ്ധ തുടങ്ങി എല്ലാ മേഖലയിലെയും ക്ലിനിക്കൽ സ്ഥാപനങ്ങൾ ബില്ലിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും.
ക്ലിനിക്കൽ സ്ഥാപനങ്ങളെ തരംതിരിക്കാനും ഓരോ വിഭാഗത്തിനും വേണ്ട ചുരുങ്ങിയ നിലവാരം നിശ്ചയിക്കാനുമായി സംസ്ഥാന കൗൺസിൽ രൂപവത്കരിക്കും. ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്റ്റർ തയാറാക്കുകയും നിലവാരമുണ്ടോ എന്ന പരിശോധന നടത്താനായി വിദഗ്ധരുടെ പാനൽ തയാറാക്കുകയും ചെയ്യുക എന്നിവ കൗൺസിലിെൻറ ചുമതലയായിരിക്കും. രജിസ്ട്രേഷനായി എല്ലാ ജില്ലയിലും കലക്ടർ എക്സ്ഒഫിഷ്യോ ചെയർമാനായി അതോറിറ്റി രൂപവത്കരിക്കും. അതോറിറ്റിക്ക് രജിസ്ട്രേഷൻ നൽകുന്നതിന് പുറമെ പുതുക്കാനോ റദ്ദാക്കാനോ ഉള്ള അധികാരവും ഉണ്ടായിരിക്കും. സ്ഥാപനം സന്ദർശിച്ചായിരിക്കണം അതോറിറ്റി രജിസ്ട്രേഷൻ നൽകേണ്ടത്. രജിസ്ട്രേഷനില്ലാതെ ഒരു ക്ലിനിക്കൽ സ്ഥാപനം പ്രവർത്തിച്ചാൽ കൗൺസിലിനോ അതോറിറ്റിക്കോ അവർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ന്യായമായ ഏത് സമയത്തും അവിടെ പ്രവേശിച്ച് പരിശോധന നടത്താം. ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ അഞ്ചുലക്ഷം രൂപവരെ പിഴ ശിക്ഷ ഈടാക്കാം. കുറ്റം തുടർന്നാൽ കൗൺസിലിന് വേണമെങ്കിൽ സ്ഥാപനം അടച്ചുപൂട്ടിക്കാനും അധികാരമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.