തിരുവനന്തപുരം: പട്ടയം നൽകിയ വനഭൂമിയിലും ആദിവാസി ഊരുകളിലുമുള്ള പ്ലാവും ആഞ്ഞിലിയും മുറിക്കാനുള്ള അനുമതി റദ്ദാക്കി. ഹൈകോടതി വിധിന്യായത്തിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവ് റദ്ദാക്കാൻ വനംവകുപ്പ് തിരുമാനിച്ചത്.
കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഹൈറേഞ്ച് സർക്കിൾ ഓഫിസിൽ ലഭിച്ച് എല്ലാ അപേക്ഷകളിലും തീർപ്പ് കൽപിച്ചു. 2017 മേയ് 27നാണ് വനംവകുപ്പ് 14 മാർഗനിർദേശങ്ങളോടെ മരംമുറിക്കാൻ വനംവകുപ്പ് അനുമതി നൽകിയത്. മാവ്, പ്ലാവ്, അമ്പഴം, പുളി, നെല്ലി, കൊടുപുളി, മട്ടി, മുരിക്ക്, അൽബീസിയ, സിൽവർ ഓക്ക്, ആഞ്ഞിലി തുടങ്ങിയ 11 മരങ്ങൾ മുറിക്കാനായിരുന്നു അനുമതി. വനം, റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിക്ക് വിധേയമായി മുറിക്കാമെന്നായിരുന്നു ഉത്തരവ്.
എന്നാൽ, വീട്ടാവശ്യത്തിന് മുറിക്കാം, മരംമുറിച്ച് പുറത്ത് കൊണ്ടുപോകാൻ പാടില്ല, വ്യാവസായികാവശ്യത്തിന് മുറിക്കാൻ പാടില്ല എന്നുതുടങ്ങിയ വ്യവസ്ഥകളൊന്നും പാലിക്കപ്പെട്ടില്ല. സർക്കാർ ഉത്തരവ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും പരാതി ഉയർന്നു.
അധികാരപ്പെട്ട വനപാലകെൻറ അനുമതിയോടെ മരം മുറിക്കണമെന്ന നിർദേശവും അട്ടിമറിച്ചു. അതോടൊപ്പം മരം മുറിക്കുന്നതിന് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നുവെന്നും മരംമുറി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസികൾ കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ 1980ലെ വനസംരക്ഷണനിയമത്തിലെ വകുപ്പ് രണ്ടിന് എതിരാണ് സർക്കാർ ഉത്തരവെന്നും അതിനാൽ റദ്ദാക്കണമെന്നും അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.