തിരുവനന്തപുരം: തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലിസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരന്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണം. ഹിൽ പാലസ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള ആദ്യ സംഭവമല്ല ഇത്.
സി ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും അവരെ രക്ഷിക്കുകയായിരുന്നു. ഇടതു ഭരണത്തില്‍ പോലീസിന് കണ്ണില്‍ ചോരയില്ലാത്ത അവസ്ഥ വന്നിരിക്കുന്നു. പൊതുജനങ്ങളെ പെരുവഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കലും അസഭ്യം പറയലും പോലീസുകാര്‍ക്ക് വിനോദമായി മാറിയിരിക്കുന്നു.
പൊലീസിലെ ക്രിമിനലുകളെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ഉദ്യോഗസ്ഥരുടെ ക്രിമിനൽ പ്രവർത്തനങ്ങൾ തുടരുകയാണ്. എറണാകുളം ജില്ലയിലുള്‍പ്പെടെ ഇടതു ഭരണത്തില്‍ കസ്റ്റഡി മരണം ആവര്‍ത്തിക്കുമ്പോഴും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുകയാണ്. പൊലിസ് ഉദ്യോഗസ്ഥർ രാഷട്രീയ നേതാക്കളുടെ ആജ്ഞാനുവർത്തികളായി മാറുന്ന പ്രവണത അവസാനിപ്പിക്കണം. പൊലീസ് കുറ്റക്കാരായ കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ തയാറാക്കുന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വിശ്വസനീയമല്ല. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണത്തിലൂടെ യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.