കൊച്ചി: എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന കവർച്ചക്കുപിന്നിൽ ബംഗ്ലാദേശി സംഘമെന്ന് പൊലീസ് കണ്ടെത്തൽ. 11 അംഗ സംഘമാണ് കൊച്ചിയിൽ കവർച്ച നടത്തിയതെന്നും ഇവർ വ്യാജരേഖ ചമച്ച് പത്തുവർഷം മുമ്പ് ബംഗാളിൽ താമസമാക്കുകയായിരുന്നെന്നും കണ്ടെത്തി. അറസ്റ്റ് െചയ്ത മൂന്ന് പേരും ബംഗ്ലാദേശിൽ നിന്നെത്തിയവരാണ്. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ബംഗാളിൽ എത്തി അന്വേഷണം തുടങ്ങിയതിന് പിന്നാലെ പ്രതികളിൽ ചിലർ ബംഗ്ലാദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ചു.
ഇവരെ പിടികൂടാൻ ബോർഡർ പൊലീസിെൻറ സഹായം അഭ്യർഥിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് കവർച്ച ആസൂത്രണം െചയ്യുന്ന സംഘം മോഷണം നടത്തി ട്രെയിനിൽ രക്ഷപ്പെടും. പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ട്. ബംഗാളിൽ നിന്നെത്തിയ മറ്റൊരു സംഘം ആക്രി പെറുക്കാനെന്ന വ്യാജേന കവർച്ച നടന്ന പ്രദേശത്ത് നേരേത്ത എത്തിയിരുന്നെന്നും ഇവരാണ് മോഷ്ടാക്കളെ സഹായിച്ചതെന്നും വ്യക്തമായി. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യസൂത്രധാരൻ അർഷദ്, കൂട്ടാളികളായ റോണി, ഷെഹഷാദ് എന്നിവർ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.