തിരുവനന്തപുരം: കളങ്കിതനായ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്ത് കേസിലെ പ്രതികളുമായി ദീർഘകാല ബന്ധത്തിെൻറ പേരിൽ എട്ടു മണിക്കൂറിലേറെ കസ്റ്റംസിെൻറ ചോദ്യം ചെയ്യലിന് വിധേയനായ ശിവശങ്കറിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ ഇനി എന്ത് തെളിവാണ് വേണ്ടതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു.
കേരളത്തെ േലാകത്തിനു മുന്നിൽ നാണംകെടുത്തിയ മുഖ്യമന്ത്രി രാജിവെച്ചൊഴിയണം. തെൻറ മേലുള്ള ചെളികളയാൻ പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയും ജനങ്ങളെയും മാധ്യമങ്ങളെയും പരിഹസിക്കുകയുമാണ് മുഖ്യമന്ത്രി. അദ്ദേഹത്തിെൻറ ഒാഫിസും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് നടത്തിയ ഇടപാടുകളിലെ ദുരൂഹത വർധിക്കുകയാണ്.
ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും അന്വേഷണം ആർക്കുവേണം? സി.ബി.െഎ അന്വേഷണത്തിന് ധൈര്യമുണ്ടോ? കിറ്റ് വാങ്ങാൻ ഒരു മന്ത്രിയെ ആവശ്യമുേണ്ടാ? ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് കോൺസലേറ്റുമായി എന്ത് ബന്ധമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിയമസഭയുടെ അന്തസ്സും ഉന്നതനിലവാരവും തകർത്തെന്നും െചന്നിത്തല ആരോപിച്ചു. നിയമസഭ സെക്രേട്ടറിയറ്റിനായി ഇത്രയേറെ പണം ചെലവാക്കിയ, ഇത്രയേറെ വിദേശ പര്യടനം നടത്തിയ മറ്റൊരു സ്പീക്കറുമില്ല. സ്പീക്കർെക്കതിരെ പ്രമേയം കൊണ്ടുവരുേമ്പാൾ ഇതെല്ലാം ചൂണ്ടിക്കാട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.