തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിൽ മുറി ബുക്ക് ചെയ്യാൻ മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കർ ഇടപെട്ടുെവന്നതിെൻറ വിശദാംശങ്ങൾ കസ്റ്റംസിന് ലഭിച്ചു. ആദ്യം നിഷേധിെച്ചങ്കിലും തെളിവുകൾ നിരത്തിയപ്പോൾ ഇക്കാര്യത്തിലെ ഇടപെടൽ ശിവശങ്കർ സമ്മതിച്ചു.
ശിവശങ്കറിെൻറ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ടെക്നോപാർക്കിലെ ഉന്നത ഉദ്യോഗസ്ഥനും നേരത്തേ മുഖ്യമന്ത്രിയുടെ െഎ.ടി െഫല്ലോയുമായിരുന്ന അരുണ്‍ ബാലചന്ദ്രനാണ് ശിവശങ്കർ പറഞ്ഞതനുസരിച്ച് ഫ്ലാറ്റിൽ വാടകക്ക് റൂം ബുക്ക് ചെയ്തത്. മേയ് 31 മുതൽ ആറ് ദിവസത്തേക്കാണ് മുറി ബുക്ക് ചെയ്തത്. ഇതിനായി ഫ്ലാറ്റിെൻറ ഹൗസ് കീപ്പറുമായി അരുൺ നടത്തിയ ഫോൺ സംഭാഷണവും അതിനായി ശിവശങ്കർ അയച്ച വാട്സ്ആപ് സന്ദേശവുമുൾപ്പെടെ കസ്റ്റംസിന് ലഭിച്ചിചിട്ടുണ്ട്. ഹൗസ് കീപ്പറുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തി.
ശിവശങ്കറിന് കീഴില്‍ ജോലിചെയ്യുന്ന ജീവനക്കാരനെന്ന് പറഞ്ഞാണ് അരുണ്‍ മുറി ബുക്ക് ചെയ്തത്. ശിവശങ്കറിനൊപ്പം വിദേശ യാത്രകളിലും അരുണ്‍ പങ്കെടുത്തിരുന്നു. ശിവശങ്കറിന് ഫ്ലാറ്റ് ഉണ്ടെന്ന് പറയുന്ന ഹെതര്‍ ഹൈറ്റ്സില്‍ തന്നെയാണ് സ്വർണക്കടത്ത് സംഘവും താമസിച്ചിരുന്നത്. തെൻറ സുഹൃത്ത് താമസം മാറുന്നെന്നും അതിനായി താൽക്കാലികമായി വാടകക്ക് കുറഞ്ഞ െചലവിലുള്ള മുറി വേണമെന്നുമായിരുന്നു ശിവശങ്കർ അരുണിനോട് ആവശ്യപ്പെട്ടത്.
ബുക്ക് ചെയ്ത മുറിയിലേക്ക് ആദ്യം വന്നത് സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കര്‍ ആണ്. നിരവധി തവണ ജയശങ്കര്‍ ഇവിടെ താമസിച്ചിട്ടുണ്ട്. ശിവശങ്കറുടെ ബന്ധുവാണെന്നാണ് ഇയാൾ പറഞ്ഞിരുന്നതെന്ന് ഫ്ലാറ്റിലെ ജീവനക്കാർ മൊഴി കൊടുത്തിട്ടുണ്ട്. നിലവില്‍ ടെക്നോപാര്‍ക്കിലെ ഡയറക്ടര്‍-മാര്‍ക്കറ്റിങ് എന്ന പോസ്റ്റിൽ ജോലിചെയ്യുന്ന ആളാണ് അരുണ്‍. ഫ്ലാറ്റ് ബുക്ക് ചെയ്ത കാര്യം ആദ്യം അരുണ്‍ നിഷേധിെച്ചങ്കിലും പിന്നീട് സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ നടന്നത് വാട്സ്ആപ്പിലാണ്. ശിവശങ്കറിന് പരിചയമുള്ള ആള്ക്കുവേണ്ടിയാണെന്നും നല്ലൊരു ഡിസ്കൗണ്ട് കൊടുക്കണമെന്നും ഹെതറില് പറഞ്ഞിരുന്നു. ഇയാൾ മുമ്പും ഇവിടെ ഫ്ലാറ്റുകൾ ബുക്ക് ചെയ്ത് കൊടുത്തിട്ടുണ്ടോയെന്ന കാര്യവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.