തിരുവനന്തപുരം: സ്വര്‍ണക്കടത്തിൽ സ്വപ്ന സുരേഷിെൻറ ഭര്‍ത്താവിനും പങ്കെന്ന വിവരങ്ങൾ പുറത്ത്. സ്വർണക്കടത്തിനായി ഗൂഢാലോചന നടത്താൻ ഫ്ലാറ്റിൽ മുറിയെടുത്തത് സ്വപ്നയുടെ ഭർത്താവ് ജയശങ്കറുടെ പേരിലായിരുന്നെന്നാണ് വിവരം.
ജയശങ്കര്‍ ഹോട്ടല്‍ മുറിയില്‍ ഉൾപ്പെടെ നിരവധിതവണ കള്ളക്കടത്ത് സംഘവുമൊത്തുള്ള ചര്‍ച്ചകളില്‍ പങ്കെടുെത്തന്നും ഫ്ലാറ്റിലെ മുറിയിൽ താമസിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി. ജയശങ്കറിെൻറ തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചു. ശിവശങ്കറിെൻറ ബന്ധുവെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ കഴിഞ്ഞിരുന്നതത്രേ. പേരിലെ സാമ്യവും ഇതിന് സഹായകമായി. ശിവശങ്കറെ ചോദ്യംചെയ്തതിൽനിന്ന് ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്.
സ്വപ്നയെ മൂന്നാമത് വിവാഹം ചെയ്തയാളാണ് ജയശങ്കറെന്നാണ് വിവരം. ആദ്യം ഗൾഫിലെ ഒരു വ്യവസായിയെയും പിന്നീട് സിനിമാതാരവും സാമുദായിക സംഘടനയുടെ കീഴിലുണ്ടായിരുന യുവജന വിഭാഗം നേതാവുമായിരുന്ന വ്യക്തിയെയും സ്വപ്ന വിവാഹം കഴിച്ചിട്ടുണ്ട്. അതിന് ശേഷമാണ് ജയശങ്കർ സ്വപ്നയെ വിവാഹം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.