സ്വര്‍ണക്കടത്ത്: റമീസിനെ ഫ്ലാറ്റുകളില്‍ എത്തിച്ച് തെളിവെടുപ്പ്​ നടത്തി

തിരുവനന്തപുരം: നയതന്ത്ര ബാഗേജ്​ വഴി സ്വർണം കടത്തിയ കേസിൽ പ്രതി റമീസിനെ എൻ.ഐ.എ സംഘം തിരുവനന്തപുര​ത്തെ ഫ്ലാറ്റുകളിൽ ഉൾപ്പെടെ എത്തിച്ച്​ തെളിവെടുപ്പ്​ നടത്തി. മുഖ്യമ​ന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻെറ ഫ്ലാറ്റടക്കമുള്ള സ്ഥലങ്ങളിലാണ്​ റമീസിനെ തെളിവെടുപ്പിന്​ എത്തിച്ചത്​. ഉച്ചയോടെയാണ്​ തെളിവെടുപ്പ്​ ആരംഭിച്ചത്​.

തിരു​വനന്തപുരത്തെ രണ്ട്​ ആഢംബര ഹോട്ടലുകൾ, സെക്രട്ടറിയേറ്റിന്​ സമീപത്തുള്ള ഹെയ്​ദർ ​ഫ്ലാറ്റ്​, ശിവശങ്കറിൻെറ ഫ്ലാറ്റ്​, സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ലാറ്റ്, മറ്റൊരു പ്രതി സന്ദീപിൻെറ ​നെടുമങ്ങാടുള്ള വീട്​ എന്നിവിടങ്ങളിലാണ്​ റമീസിനെ എത്തിച്ചത്​.

തെളിവെടുപ്പിന്​ ശേഷം എൻ.ഐ.എ സംഘം റമീസിനെ പേരൂർക്കടയിലെ പൊലീസ്​ ക്ലബ്ബിലേക്ക്​ കൊണ്ടുപോയി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.