മെഡിക്കൽ കോളജിൽ ആത്മഹത്യക്ക്​ ശ്രമിച്ച കോവിഡ്​ രോഗി മരിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ആത്മഹത്യക്ക്​ ശ്രമിച്ച രോഗി മരിച്ചു. ചൊവ്വാഴ്​ച കോവിഡ്​ വാർഡിൽനിന്ന്​ ചാടിപ്പോയ ആനാട്​ സ്വദേശിയാണ്​ മരിച്ചത്​. നാട്ടുകാരും പൊലീസും പിടികൂടി ചൊവ്വാഴ്​ച തന്നെ മെഡിക്കൽ കോളജിൽ എത്തിച്ച ഇയാൾ ബുധനാഴ്​ച രാവിലെ കോവിഡ് വാര്‍ഡില്‍ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരെത്തി ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയി​ലിരിക്കെ മരിച്ചു.

കോവിഡ് മുക്തനായി ചൊവാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ്​ യുവാവ്​ ആത്മഹത്യക്ക്​ ശ്രമിച്ചത്​. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നു. 

കഴിഞ്ഞ ദിവസം തിരികെയെത്തിച്ച ശേഷം ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ സാന്ത്വനിപ്പിക്കുകയും കൗൺസലിങ്​ നൽകുകയും ചെയ്തിരുന്നു. രാവിലെ ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പായി ആഹാരവും നൽകി. വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നേഴ്സ് മുറിയിലെത്തിയപ്പോൾ ഇയാൾ തൂങ്ങി നിൽക്കുകയായിരുന്നു. 

ചൊവ്വാഴ്​ച വാർഡിൽനിന്ന്​ മുങ്ങിയ ​ശേഷം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍നിന്ന് ബസിലാണ് ഇയാള്‍ നാട്ടിലെത്തിയത്. ഏകദേശം 22 കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ചു. ആനാട് ബസിറങ്ങിയപ്പോള്‍ നാട്ടുകാരാണ് രോഗിയെ തടഞ്ഞുവെച്ചത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതീവ സുരക്ഷയുള്ള കോവിഡ് വാര്‍ഡില്‍നിന്ന് ഇയാള്‍ കടന്നതെങ്ങനെയാണ്​ വ്യക്തമല്ല. സംഭവത്തില്‍ മെഡിക്കല്‍ കോളജിന് വീഴ്ച്ചയുണ്ടായെന്ന് ആനാട് പഞ്ചായത്ത് പ്രസിഡൻറ്​ സുരേഷ് പറഞ്ഞു.
 


 

Tags:    
News Summary - Trivandrum Medical College Covid Patient Suicide Attempt -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.