തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷ വീഴ്ച. ചികിത്സയിലിരുന്ന കോവിഡ് രോഗി അധികൃരുടെ കണ്ണുവെട്ടിച്ച് കടന്നു. മേയ് 29ന് കോവിഡ് പോസിറ്റിവായതിനെതുടർന്ന് മെഡിക്കൽ കോളജിൽ പ്രേവശിപ്പിച്ച ആനാട് സ്വദേശിയാണ് മുങ്ങിയത്. ബസിൽ ആനാടെത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവെക്കുകയും ആരോഗ്യവകുപ്പ് ഇടപെട്ട് ആംബുലൻസിൽ തിരികെ എത്തിക്കുകയുമായിരുന്നു. അതേസമയം ഇയാളുടെ സാമ്പിൾ പരിശോധനയിൽ രോഗമുക്തി ഉറപ്പുവരുത്തിയതായും ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യാനിരുന്നതാണെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. സംഭവത്തില്‍ മന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു.
ചൊവ്വാഴ്ച രാവിലെ പത്തോടെ ആശുപത്രി വസ്ത്രത്തിലാണ് ഇദ്ദേഹം കെ.എസ്.ആർ.ടി.സി ബസിൽ ആനാടെത്തിയത്. തിരിച്ചറിഞ്ഞ നാട്ടുകാർ തടഞ്ഞുവെക്കുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു. എന്നാല്‍, പരിശോധനഫലം നെഗറ്റിവായതായി ആശുപത്രി അധികൃതര്‍ അറിയിച്ചെന്ന് ഇദ്ദേഹം പറഞ്ഞു. കോവിഡ് കെയർ വാർഡിൽ പതിവായുള്ള രോഗികളുടെ എണ്ണമെടുക്കലിൽ ഒരാളുടെ കുറവ് വന്നതിനെതുടർന്ന് നഴ്സുമാർ മെഡിക്കൽ കോളജ് അധികൃതരെ വിവരമറിയിച്ചു. പിന്നാലെ പൊലീസിനെയും അറിയിച്ചു.
ഇതുസംബന്ധിച്ച അന്വേഷണം മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതിടെയാണ് ആനാട് രോഗിയെ തടഞ്ഞുവെച്ച വിവരം ലഭിച്ചത്. പൊലീസ് നിർദേശപ്രകാരം ആംബുലൻസ് എത്തിച്ച് ഇദ്ദേഹത്തെ തിരിച്ചെത്തിച്ചു. തുടർച്ചയായുള്ള രണ്ട് പരിേശാധനഫലങ്ങളും നെഗറ്റിവാകുേമ്പാഴാണ് രോഗവിമുക്തി സ്ഥിരീകരിക്കുകയും വീട്ടിലേക്കയക്കുകയും ചെയ്യുന്നത്. ആദ്യ ഫലം വന്നപ്പോൾതന്നെ ഇദ്ദേഹം വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധികൃതർ അനുവദിച്ചില്ല.
രണ്ടാം ഫലവും നെഗറ്റിവായതിെനതുടർന്ന് അധികൃതരുമായി സംസാരിക്കാതെ ഇദ്ദേഹം പോകുകയായിരുന്നെന്നാണ് വിവരം. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയില്‍നിന്ന് രക്ഷപ്പെടാന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും കേസെടുക്കും. കോവിഡ് രോഗികള്‍ കഴിയുന്ന െഎെസാലേഷൻ വാര്‍ഡിന് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും എങ്ങനെ വീഴ്ചയുണ്ടായെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.