കൊച്ചി: പനമ്പിള്ളി നഗറിൽ സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമി ച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പാലക്കാട് കുഴൽമന്ദം തച്ചമ്പാറ പൂവത്തിങ്കൽ വീട്ടിൽ മനുവാണ്(24) പിടിയിലായത്.
കഴിഞ്ഞ മാർച്ച് 14നാണ് കേസിന് ആസ്പദമായ സംഭവം. നഗരത്തിലെ മാളിൽ ജോലി ചെയ്യുന്ന യുവതിയും കൂട്ടുകാരിയും ജോലി കഴിഞ് ഞു മടങ്ങുംവഴി രാത്രി 7.40 ഓടെ പിന്നാലെ മുഖംമറച്ച് ബൈക്കിലെത്തിയ മനു തടഞ്ഞുനിർത്തി കുപ്പിയിൽ കരുതിയിരുന്ന പെട്ര ോൾ ദേഹത്ത് ഒഴിക്കുകയായിരുന്നു. സ്കൂട്ടർ നിലത്തിട്ട് സമീപത്തെ കടയിലേക്ക് ഓടിക്കയറിയതോടെയാണ് പെൺകുട്ടികൾ രക്ഷപ്പെട്ടത്.
സ്വകാര്യ സ്ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്‌സിന് പഠിക്കുന്നതിനൊപ്പം പാർട്ട് ടൈമായി നഗരത്തിലെ മാളിൽ ജോലി ചെയ്തിരുന്ന യുവതിക്ക് നേരെയായിരുന്നു ആക്രമണം. അകന്ന ബന്ധുക്കളായ മനുവും യുവതിയും തമ്മിൽ വർഷങ്ങളായി അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിെൻറ ആദ്യഘട്ടത്തില്‍ തന്നെ മനുവാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായിരുന്നുവെന്നും തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ഉൾപ്പെടെ പരിശോധിച്ച് സ്ഥിരീകരിച്ചുവെന്നും സിറ്റി പൊലീസ് കമീഷണർ എസ്.സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ജനുവരിയിൽ അവധിക്ക് നാട്ടിലെത്തിയ മനു പെണ്‍കുട്ടിയോട് വിവാഹ അഭ്യർഥന നടത്തി. എന്നാല്‍, യുവതി സമ്മതിച്ചില്ല. പിന്നീട് വിദേശത്തേക്ക് പോയ മനു വീട്ടുകാരോ സുഹൃത്തുക്കളോ പോലുമറിയാതെ മാര്‍ച്ച് 11ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി. ബസില്‍ കോയമ്പത്തൂരിലേക്ക് പോയി അവിടെനിന്ന് ബൈക്ക് വാടകക്കെടുത്ത് കൊച്ചിയിലെത്തി. വരുന്ന വഴിക്ക് വടക്കാഞ്ചേരിയിൽ നിര്‍ത്തി കുപ്പിയില്‍ പെട്രോള്‍ കരുതുകയും ചെയ്തു.
തുടര്‍ന്ന് എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്ത് മുറിയെടുത്ത് കൃത്യത്തിന് അവസരം കാത്ത് ഇരുന്നു. 13ന് ആക്രമണത്തിന് പദ്ധതിയിട്ടെങ്കിലും നടന്നില്ല. 14ന് രാവിലെ യുവതിയെ ഹോസ്റ്റല്‍ മുതല്‍ ജോലി സ്ഥലം വരെ പിൻതുടര്‍ന്നു. വൈകീട്ട് തിരിച്ചുള്ള യാത്രയില്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബംഗളൂരുവിലേക്ക് രക്ഷപ്പെട്ട് അവിടെ നിന്ന് വിദേശത്തേക്ക് കടന്നു.
പലതവണ വിളിച്ച് നാട്ടിലെത്തണമെന്നും കീഴടങ്ങണമെന്നും പൊലീസ് ആവശ്യപ്പെട്ടെങ്കിലും പല കാരണം പറഞ്ഞ് മനു ഒഴിവായി. ഒടുവില്‍ തന്ത്രപൂര്‍വം വിളിച്ചുവരുത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.