കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിെൻറ മറവിൽ കേരളത്തിലും മതകലാപം സൃഷ്ടിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ള പ്രചാരണങ്ങളിലൂടെ മതവിഭജനം സൃഷ്ടിച്ച് കലാപം സംഘടിപ്പിക്കാനാണ് യുവജന സംഘടനകൾ ശ്രമിച്ചത്. മുസ്ലിം സമൂഹത്തിൽ ഭയാശങ്കയും ഭീതിയും ഉണ്ടാക്കുകയാണ് ലക്ഷ്യം. ഒരു മതവിഭാഗത്തിനെതിരായുള്ള പ്രചാരണം സംസ്ഥാന വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ചൊവ്വാഴ്ച നടക്കുന്നത് എൽ.ഡി.എഫിെൻറയും യു.ഡി.എഫിെൻറയും സ്പോൺസേർഡ് ഹർത്താലാണ്. പൗരത്വ നിയമം എന്താെണന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സംസ്ഥാന വ്യാപക പ്രചാരം നടത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.