തുരങ്കപാത: സ്ഥലമെടുപ്പ് വയനാട് ജില്ലയിൽ 100 ശതമാനം പൂർത്തിയാക്കിയെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട് :വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണ പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് വയനാട് ജില്ലയിൽ 100 ശതമാനം പൂർത്തിയായെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയിൽ ആകെ ആവശ്യമായ 11.1582 ഹെക്ടർ ഭൂമിയിൽ 9.3037 ഹെക്ടർ ഏറ്റെടുത്തുവെന്നും മന്ത്രി നിയസഭയെ അറിയിച്ചു.

കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (കെ.ആർ.സി.എൽ) നൽകിയ വിശദമായ ഡി.പി.ആർ സർക്കാർ അംഗീകരിച്ചു. 2043.74 കോടി (ജി.എസ്.ടി ഒഴിവാക്കിയ തുക) രൂപയുടെ പരിഷ്കരിച്ച ഭരണാനുമതി 2022 ഫെബ്രുവരി 25ന് നൽകി. കരാർ നൽകിയതിനുശേഷം നാല് വർഷമാണ് ഈ പദ്ധതിയുടെ പൂർത്തീകരണ കാലാവധി. തുരങ്കത്തിലേക്കുള്ള അനുബന്ധപാത സംസ്ഥാന പാതയായി പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ജനുവരി 30ലെ ഗസറ്റ് വിജ്ഞാപനം പ്രകാരം ഈ റോഡ് എസ്.എച്ച് ‌83 ആയിട്ട് സർക്കാർ ഉത്തരവായി.

17.263 ഹെക്ടർ വന ഭൂമിക്കുള്ള സ്റ്റേജ്-ഒന്നിന് വനംവകുപ്പിന്റെ ക്ലിയറൻസ് ബാംഗ്ലൂർ റീജിയണൽ ഓഫീസിൽ നിന്ന് 2023 മാർച്ച് 31ന് ലഭിച്ചു. 12 മാസത്തെ സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനം 2023 ജൂലൈ 31 ന് പൂർത്തിയാക്കി. സംസാഥാന പാരിസ്ഥിതിക അപ്രൈസൽ കമ്മിറ്റി നോമിനേറ്റഡ് കമ്മിറ്റി 2024 മെയ് 22 ന് നിർദിഷ്ട ടണൽ സൈറ്റ് പരിശോധിച്ചു.

ടെൻഡർ വിജ്ഞാപനം രണ്ട് പാക്കേജ് ആയി പുറപ്പെടുവിച്ചു. പാക്കേജ്-ഒന്നിൽ 93.12 കോടി രൂപയുടെയും പാക്കേജ്-രണ്ടിൽ 1643.33 കോടി രൂപയുടെയും ആണ്. ടെക്നിക്കൽ ബിഡ് 19.04.2024 ഏപ്രിൽ 19ന് തുറന്നു. അതിന്റെ സൂക്ഷ്മപരിശോധന നടന്നു വരികയാണ്. 2024 ജൂൺ അവസാനത്തോടെ ഫിനാൻഷ്യൽ ബിഡ് തുറന്ന് കരാർ നൽകുവാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Tunnel Path: P. A. Mohammed Riyas said that land acquisition is 100 percent complete in Wayanad district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.