കോഴിക്കോട്: മൂന്നുപതിറ്റാണ്ടുമുമ്പ് ടി.വി. കൊച്ചുബാവയെന്ന മലയാളത്തിന്‍െറ പ്രിയ എഴുത്തുകാരന്‍ ജന്മനാടായ തൃശൂരില്‍ നിന്ന് കോഴിക്കോടിനെത്തേടിയത്തെി. പ്രിയസുഹൃത്തായ യു.കെ. കുമാരന്‍െറ സൗഹൃദക്ഷണം സ്വീകരിച്ച് ഈ നാട്ടിലത്തെിയ അദ്ദേഹത്തിന് നഗരത്തെ ഒരുപാടിഷ്ടമായി. വിവാഹപ്രായമായ തനിക്ക് ഒരു കോഴിക്കോട്ടുകാരി പെണ്‍കുട്ടിയെ മതി വധുവായി എന്ന മോഹം പങ്കുവെച്ചതും യു.കെ. കുമാരനോടുതന്നെ. അദ്ദേഹത്തിന്‍െറ, അധ്യാപികയായ ഭാര്യ ഗീതയുടെ സഹപ്രവര്‍ത്തകയുടെ ബന്ധുവായ സീനത്തിനെ പെണ്ണുകാണാന്‍ പോയി. പാവമണി റോഡിലായിരുന്നു സീനത്തിന്‍െറ വീട്. കല്യാണം കഴിഞ്ഞശേഷം പ്രിയതമയുമായി കോഴിക്കോട്ട് സ്ഥിരതാമസം. മൂഴിക്കല്‍ ആറേ മൂന്ന് എന്ന സ്ഥലത്ത് ഒരു വീടും കണ്ടുവെച്ചു. 27 വര്‍ഷം മുമ്പായിരുന്നു ആ വിവാഹം.
പിന്നീട് ഭാര്യയോടൊപ്പം ഏറെക്കാലം ഗള്‍ഫില്‍ താമസിച്ചു. ജീവിതത്തിലെന്നപോലെ എഴുത്തുജീവിതത്തിലും പരിപൂര്‍ണ പിന്തുണ നല്‍കി കൂടെയുണ്ടായിരുന്നു സീനത്ത്. ഗള്‍ഫില്‍നിന്ന് തിരിച്ചത്തെി ഏറെക്കാലമാവും മുമ്പ് കൊച്ചുബാവ വിടപറഞ്ഞു. അദ്ദേഹത്തിന്‍െറ ആകസ്മിക വേര്‍പാടില്‍ തളര്‍ന്നുപോയ ആ സഹധര്‍മിണിയും രണ്ടു മക്കളും പിന്നീട് ബന്ധുക്കളുടെയും സാഹിത്യരംഗത്തെ സുഹൃത്തുക്കളുടെയും സഹായത്താലാണ് ജീവിച്ചിരുന്നത്. തിരുവില്വാമല നെഹ്റു എന്‍ജിനീയറിങ് കോളജില്‍നിന്ന് ബി.ടെക് പൂര്‍ത്തിയാക്കിയ മകന്‍ നബീലിന് ഒരു ജോലി കിട്ടണമെന്നായിരുന്നു സീനത്തിന്‍െറ ആഗ്രഹം. ഉമ്മയുടെ മോഹംപോലെ കാമ്പസ് പ്ളേസ്മെന്‍റ് വഴി ഇന്‍ഫോസിസില്‍ ജോലികിട്ടി അടുത്തമാസം പരിശീലനത്തിനായി മൈസൂരുവില്‍ പോവാനിരിക്കുകയായിരുന്നു മകന്‍.
നാലുമാസം മുമ്പ് മകന്‍ വാങ്ങിയ സ്കൂട്ടറില്‍ മായനാട്ടെ ഒരു കടയിലേക്ക് പോവുന്നതിനിടക്കാണ് സീനത്തിന് വാഹനത്തില്‍നിന്ന് വീണ് പരിക്കേറ്റത്. നഗരത്തിലെ സ്വകാരാശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ചയായിരുന്നു അന്ത്യം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പി.കെ. പാറക്കടവ്, ഡോ. ഖദീജ മുംതാസ്, യു.കെ. കുമാരന്‍, പി.കെ. ഗോപി, പോള്‍ കല്ലാനോട്, പ്രഫ.സി.പി. അബൂബക്കര്‍, ശത്രുഘ്നന്‍, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് തുടങ്ങിയവര്‍ മൂഴിക്കലിലെ വീട്ടില്‍ സീനത്തിന് അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.