കൊച്ചി: എറണാകുളം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് രണ്ടു പ്രതികൾ രക്ഷപ്പെട്ടു. ചേരാനല്ലൂർ സ്വദേശികളായ അരുൺ സെബാസ്റ്റ്യൻ, ആന്റണി ഡി കോസ്റ്റ എന്നിവരാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് സ്‌റ്റേഷനിൽനിന്ന് ചാടിയത്. ലഹരി മരുന്ന്, പിടിച്ചുപറി അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇവർ.
ഇതിൽ അരുൺ കോടതി റിമാൻഡ് ചെയ്ത പ്രതിയാണ്. തുടർനടപടികൾക്കായി സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കവേയാണ് രക്ഷപ്പെട്ടത്. കോടതിയില്‍ ഹാജരാക്കാനിരിക്കുന്ന പ്രതിയാണ് ആന്റണി. ഒരാളുടെ പേരില്‍ ഏഴും രണ്ടാമന്റെ പേരില്‍ അഞ്ചും കേസുകളുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് ഇവർ സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്. അരുണിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചിരുന്നു. ഓൺലൈൻ വഴിയാണ് റിമാൻഡ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി കസ്റ്റഡിയിൽവച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്.
പ്രതികൾ തമ്മിൽ പരസ്പരം കലഹിക്കുന്നത് ഒഴിവാക്കുന്നതിനായി അരുൺ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആന്റണി കോസ്റ്റയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്. രാത്രി 11 മണിയോടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇരുവരും സ്റ്റേഷനിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. പൊലീസ് തിരച്ചിൽ തുടരുകയാണ്. ചേരാനെല്ലൂര്‍ സ്വദേശികളാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.