ആ​ല​പ്പു​ഴ ഇ.​എ​സ്.​ഐ ആ​ശു​പ​ത്രി ജ​ങ്​​ഷ​ന് സ​മീ​പം കു​ട്ടി ക​ട​ലി​ൽ വീ​ണ​ത​റി​ഞ്ഞ് എ​ത്തി​യ​വ​ർ

സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയിൽ നിന്ന്​ കുഞ്ഞു വീണു; രണ്ടര വയസ്സുകാരനെ കടലിൽ കാണാതായി

ആലപ്പുഴ: ബീച്ചിൽ കുട്ടികളുമായി സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ ​ൈകയിൽനിന്ന് രണ്ടരവയസ്സുകാരനെ തിരയിൽ പെട്ട് കാണാതായി. തൃശൂർ പൂതൽചിറ പുതിയപറമ്പിൽ ലക്ഷ്മണൻ -അനിത മോൾ ദമ്പതികളുടെ മകൻ ആദികൃഷ്ണയെയാണ് കാണാതായത്​. അനിതമോളെയും ഇവരുടെ സഹോദരങ്ങളുടെ ആറും ഏഴും വയസ്സുള്ള മറ്റ് രണ്ട് കുട്ടികളെയും ഇവരോടൊപ്പം ബീച്ചിൽ എത്തിയ ബന്ധുവായ ആലപ്പുഴ സ്വദേശി ബിനു രക്ഷപ്പെടുത്തി. ഞായറാഴ്​ച ഉച്ചക്ക്​ 2.45നായിരുന്നു സംഭവം.

രണ്ട് ദിവസമായി അനിത മോളും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദര​െൻറ മകനുമായി തൃശൂരിൽ വിവാഹത്തിൽ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിരാജങ്​ഷനിലെ ബന്ധുവായ ചാത്തനാട് രാജി സദനത്തിലെ ബിനുവി​െൻറ വീട്ടിൽ എത്തിയതായിരുന്നു. ഞായറാഴ്​ച നാട്ടിലേക്ക് മടങ്ങാനിരിക്കെ ഉച്ചഭക്ഷണത്തിനുശേഷം ബിനു വാഹനത്തിൽ ഇവരുമായി ആലപ്പുഴ ബീച്ചിൽ എത്തി. വിജയാപാർക്കിന് സമീപം എത്തിയ ഇവരെ പൊലീസ് കടൽ തീരത്തേക്ക്​ പോകാൻ അനുവദിച്ചില്ല. വാഹനവുമായി ഇവർ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫിസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്ത് എത്തി.

ബിനു വാഹനം പാർക്ക് ചെയ്യാൻ പോയസമയം അനിതമോൾ കുട്ടികളുമായി തീരത്തേക്ക് പോയി. ഈസമയം കടൽ പ്രക്ഷുബ്​ധമായിരുന്നു. തീരത്തുനിന്ന് കുട്ടികളുമായി സെൽഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റൻ തിരയിൽ പെട്ട് നാലുപേരും കടലിലേക്ക് വീണു. കരച്ചിൽ കേട്ട് ബിനു എത്തി അനിതമോളെയും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദര​െൻറ മകനെയും രക്ഷിച്ചു. അനിതമോളുടെ ​ൈകയിൽനിന്ന് ആദികൃഷ്ണ തിരയിൽപെട്ട് കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും എത്തിയെങ്കിലും കൂറ്റൻതിരമാലകൾ ഇരച്ചുകയറുന്നതിനാൽ കടലിലേക്ക് ഇറങ്ങാൻ വയ്യാത്ത സാഹചര്യമായിരുന്നു.

രക്ഷാപ്രവർത്തനത്തിനിടെ ഫോൺ, കാറി​െൻറ താക്കോൽ എന്നിവയും നഷ്​ടമായി. വിലക്കുകൾ ലംഘിച്ച് ഉല്ലാസയാത്രക്ക് ബീച്ചിലെത്തി കുഞ്ഞിന്​ അപകടം സംഭവിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് സി.ഡബ്ല്യു.സി ചെയർപേഴ്‌സൻ ജലജ ചന്ദ്രൻ പൊലീസിനോട്​ ആവശ്യ​പ്പെട്ടു.രണ്ടര വയസ്സുകാരനെ കടലിൽ കാണാതായി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.