നേമം: കാമുകനെ മർദിച്ചവശനാക്കിയ യുവതിയുടെ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റിൽ. പുളിയറക്കോണം കാവിൻപുറം സ്വദേശികളായ ജിത്തു (28), സെൽവരാജ് (58) എന്നിവരെ വിളപ്പിൽശാല പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊല്ലം എഴുകോൺ സ്വദേശി അനുരാജ് (20) ആണ് മർദനത്തിനിരയായത്.
ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അനുരാജും കാവിൻപുറം സ്വദേശിനിയായ 18 കാരിയായ യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ 12ന് യുവതിയെ വീട്ടിൽ നിന്ന് കാണാതായി. പരാതിയെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലം എഴുകോണിൽ ഇവർ ഉള്ളതായി വിവരം ലഭിച്ചു. പൊലീസിന്റെ നിർദേശപ്രകാരം അനുരാജ് കഴിഞ്ഞ ദിവസം വിളപ്പിൽശാല സ്റ്റേഷനിൽ ഹാജരായി. തുടർന്ന് യുവതിയുടെ ബന്ധുക്കളെ വിളിച്ചു വരുത്തുകയും യുവതിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.
ഇതിനിടെ അനുരാജിനെ കണ്ട യുവതിയുടെ ബന്ധുക്കൾ വിളപ്പിൽശാല സ്റ്റേഷന് സമീപത്ത് വെച്ച് ഇയാളെ ക്രൂരമായി മർദിക്കുകയായിരുന്നു. ശക്തിയായ അടിയേറ്റ അനുരാജിന്റെ പല്ലുകൾ ഇളകിപ്പോയി. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.