കയ്പമംഗലം (തൃശൂർ): മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ കയ്പമംഗലത്ത് പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി ചിറ്റിലപറമ്പിൽ ക്രിസ്റ്റി (22), പെരിഞ്ഞനം സ്വദേശി ഓത്തുപള്ളിപറമ്പിൽ സിനാൻ (20) എന്നിവരാണ് പിടിയിലായത്.
തീരപ്രദേശങ്ങളിൽ യുവാക്കളിൽ ലഹരി ഉപയോഗം വർധിച്ചുവരുന്നതായുള്ള റിപ്പോർട്ടിനെ തുടർന്ന് തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്‍റെ നേതൃത്വത്തിൽ ഓപ്പറേഷൻ ക്രിസ്റ്റൽ എന്ന പേരിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇ
തേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂരിക്കുഴി കമ്പനിക്കടവ് തെക്ക് വശത്തുള്ള എഴുത്തച്ഛൻ റിസോർട്ടിൽനിന്നും 900 മി. ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായത്.
മൂന്ന് മാസം മുമ്പാണ് ക്രിസ്റ്റി റിസോർട്ടിന്‍റെ മേൽനോട്ടം ഏറ്റെടുത്തത്. ക്രിസ്റ്റിയുടെ സുഹൃത്തായ സിനാനാണ് ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് എത്തിച്ചത്. നിരവധി പേർ ഇവിടെ വന്ന് പോയിരുന്നതായി പറയുന്നു.
ക്രിസ്റ്റിക്ക് മതിലകം, കയ്പമംഗലം സ്റ്റേഷനുകളിലായി മൂന്ന് കേസുകൾ നിലവിലുണ്ട്. ഇവിടെ വന്ന് പോയിരുന്നവരെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ പി. സുജിത്ത്, സന്തോഷ്, പി.സി. സുനിൽ, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, കെ.എം. മുഹമ്മദ് അഷ്റഫ്, സീനിയർ സി.പി.ഒമാരായ നജീബ്, വഹാബ്, സി.പി.ഒമാരായ വിപിൻദാസ്, വിഷ്ണു, ഷിേന്റ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.