ഓംലെറ്റ് കിട്ടാൻ വൈകിയതിന് ദോശക്കട തകർത്ത സംഭവം: രണ്ടു പേർ പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ ഓംലെറ്റ് കിട്ടാൻ വൈകിയതിന് ദോശക്കട തകർത്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ, പ്രഭാത് എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലുള്ള നാലു പേർക്കായി അന്വേഷണം തുടരുകയാണ്.

വെള്ളിയാഴ്ച രാത്രിയാണ് കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശക്കടയിൽ ആക്രമണം ഉണ്ടായത്. ഓർഡർ ചെയ്ത ഓംലെറ്റ് വൈകുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കട തല്ലിത്തകർക്കുകയും ഭക്ഷണം കഴിക്കാനെത്തിയവരെ ഇരുമ്പ് വടിയും കോൺക്രീറ്റ് കട്ടകളും കൊണ്ട് മർദിക്കുകയും ചെയ്തു. പരിക്കേറ്റവർ ചികിത്സയിലാണ്. 

ഷൊർണൂരിൽ റെയിൽവേ പ്ലാറ്റ്ഫോമിലുരഞ്ഞ് ട്രെയിൻ

ഷൊർണൂർ: ഷൊർണൂർ റെയിൽവേ ജങ്ഷൻ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ ട്രെയിൻ ബോഗികൾ ഉരഞ്ഞു. എറണാകുളം -കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിന്‍റെ ബോഗികളാണ് ഉരഞ്ഞ്​ ഓടിയത്. പ്ലാറ്റ്ഫോമിന്റെ സിമന്റ് കട്ടയിൽ ശക്തമായി ഉരസി ട്രെയിൻ ഓടിയപ്പോൾ ചെറിയ തീയുണ്ടാവുകയും പുക ഉയരുകയും ചെയ്തു.

ട്രെയിൻ സ്റ്റേഷനിൽ പ്രവേശിക്കുന്ന സമയമായതിനാൽ ചവിട്ടുപടിയിലടക്കം യാത്രക്കാരുണ്ടായിരുന്നു. ചിലർ പടിയിൽ ഇരുന്നാണ് യാത്ര ചെയ്തിരുന്നത്. പെട്ടെന്ന് തിരിച്ചുകയറിയതിനാൽ ഇവർ രക്ഷപ്പെട്ടു. ട്രെയിനിന്റെ ബോഗികൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. ട്രെയിൻ ഉരസിയ പ്ലാറ്റ്ഫോം പൊട്ടിച്ച് അകലം ശരിയാക്കാനുള്ള പ്രവൃത്തി ആരംഭിച്ചു.

Tags:    
News Summary - Two arrested for vandalizing Dosa shop at Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.