മരിച്ച പ്രദീപും മകൻ ശ്രീദേവും

കാറിടിച്ച് അച്ഛനും മകനും മരിച്ച സംഭവം: രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം: അമിതവേഗതയിലെത്തിയ കാറിടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മടവൂർ സ്വദേശികളായ ഷിറാസ്, ജാഫർ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. വണ്ടിയോടിച്ച ഷിറാസ് മദ്യപിച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

നഗരൂർ മുണ്ടയിൽകോണം കരിക്കകത്തിൽ വീട്ടിൽ നന്തായ്​വനം സ്വദേശി പ്രദീപ് എന്ന സുനിൽ കുമാർ (45), ഇളയ മകൻ ശ്രീദേവ് (അഞ്ച്​) എന്നിവരാണ് മരിച്ചത്. മൂത്ത മകൻ ശ്രീ ഹരി ചികിത്സയിലാണ്.

ഇന്നലെ രാത്രി 8.15ഓടെ കിളിമാനൂർ - നഗരൂർ റോഡിൽ കല്ലിംഗൽ ജങ്ഷന് സമീപമായിരുന്നു അപകടം. നഗരൂരിൽനിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുനിൽകുമാറും മക്കളും. കിളിമാനൂർ ഭാഗത്തുനിന്നും അമിത വേഗത്തിൽ വന്ന കാർ ദിശതെറ്റി ബൈക്കിൽ ഇടിക്കുകയായിരുന്നു. 

Tags:    
News Summary - Two arrested in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.