കൊച്ചി: എറണാകുളം എക്സൈസ് സർക്കിൾ ഓഫിസിെൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ മയക്കുമരുന്നുമായി പൊന്നാനി സ്വദേശിയും അന്തർ സംസ്ഥാന തൊഴിലാളിയും പിടിയിൽ. രണ്ട് ഗ്രാം ബ്രൗൺഷുഗറും 12 ഗ്രാം കഞ്ചാവുമായി കാക്കനാട് ചിറ്റേത്തുകര മുഹ്യിദ്ദീൻ ജുമാമസ്ജിദിന് സമീപത്തുനിന്ന് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി ബാപ്പി മണ്ഡലാണ് (23) അറസ്റ്റിലായത്.
250 ഗ്രാം കഞ്ചാവ് വിൽപനക്ക് സൂക്ഷിച്ച പൊന്നാനി പെരുമ്പടപ്പ് വൈദ്യരകത്ത് വീട്ടിൽ നൗഷാദിനെ എറണാകുളം നോർത്തിൽനിന്നും അറസ്റ്റ് ചെയ്തു. രണ്ടുമാസം മുമ്പ് ഒന്നര കിലോ കഞ്ചാവുമായി പിടിയിലായി 35 ദിവസം ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ് നൗഷാദ്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. അൻവർ സാദത്തിെൻറ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ റോബിൻ ബാബു, പ്രിവൻറിവ് ഓഫിസർ രാംപ്രസാദ്, അജയഭാനു, സിവിൽ എക്സൈസ് ഓഫിസർമാരായ രാജേഷ്, റെനി, ദീപു തോമസ്, ജയിംസ്, പ്രദീപ്, മനീഷ്, അനസ്, വിജോ പി. ജോർജ്, ഡി.വി.ആർ വേലായുധൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.